സ്വാസിക തകർത്തഭിനയിച്ച ചതുരം ഒടിടി റിലീസിന് ഒരുങ്ങുന്നു

Follow Us :

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ”ചതുരം” നിർമ്മാതാക്കൾ ഒടിടിയിലേക്ക്. സ്വാസിക തകർത്തഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സെലീനയെന്ന കഥാപാത്രമായാണ് സ്വാസികയെത്തിയത്. അതേ സമയം സിനിമയുടെ റിലീസിന്റെ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു മാധ്യമത്തിൽ സംവിധായകൻ സിദ്ധാർത്ഥ് ഭരതനാണ് ചതുരം ഒടിടിയിൽ എത്തുമെന്ന കാര്യം അറിയിച്ചത്. സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനാണ സാധ്യത.സ്വാസികയെ കൂടാതെ റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങൾ.

നവംബറിൽ റിലീസായ ചതുരം എ സർട്ടിഫിക്കറ്റൊടെ എത്തിയ സിനിമയാണ്. സംവിധായകൻ സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഗ്രീൻവിച്ച് എൻറർടെയ്ൻമെൻറ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ , വിനീത അജിത്ത്, ജോർജ് സാൻറിയാഗോ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്