‘ഞാൻ എന്റെ ബാഹുബലിയെ കാണിച്ചുതരാം’ആരാധകനോട് ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെയാണ്!

നവാഗതനായ വിഷ്ണു ശശി ശങ്കർ ഉണ്ണി മുകുന്ദൻ നായകനായി ഒരുക്കുന്ന പുതിയ സിനിമയാണ് ‘മാളികപ്പുറം’. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു.സോഷ്യൽ മീഡിയയിൽ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സിനിമ ന്യൂയർ റിലീസായി ഈ വരുന്ന ഡിസംബർ 30 ന് പ്രദർശനത്തിനെത്തും. ഇപ്പോഴിതാ സിനിമയുടെ ബുക്കിങ് ആരംഭിച്ചു എന്ന് ഓർമ്മപ്പെടുത്തി താരം പാങ്കുവെച്ച ചിത്രത്തിന് താഴെ ഒരു ആരാധകനിട്ട കമന്റും അതിന് ഉണ്ണി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ‘അതെ ബാഹുബലി പോലെ ഒരു കഥാപാത്രം പ്രതീക്ഷിക്കുന്നു ഉണ്ണിയേട്ടാ’ എന്നായിരുന്നു ആരാധകൻ കമന്റ്. എന്നാൽ ഉണ്ണി മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘ഡിസംബർ 30ന് ഞാൻ എന്റെ ബാഹുബലിയെ സ്രകീനിൽ കാണിച്ചുതരും’


ഒരു കൊച്ചു പെൺകുട്ടി തന്റെ സൂപ്പർഹീറോയായ അയ്യപ്പനെ കാണാൻ കാത്തിരിക്കുന്ന കഥയാണ് സിനിമ പറയുന്നത്.ഉണ്ണി മുകുന്ദനെ കൂടാതെ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും അഭിനയിക്കുന്നു.ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.