പ്രേക്ഷകരിൽ ആകാംഷ ഉയർത്തുന്ന ‘ചാവേർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വര്ഗീസ് എന്നവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ചാവേർ’ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു അണിയറ പ്രവർത്തകർ, ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കല്ലിൽ കൊത്തിവെച്ച ശില്പങ്ങൾ പോലെയാണ് ഈ മൂന്ന് നടന്മാരുടെയും കഥപാത്രങ്ങളെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ ഈ മൂന്ന് നായകന്മാരുടെയും കഥാപാത്രങ്ങൾ കണ്ടാൽ തന്നെ അറിയാം പോരാട്ട വീര്യമുള്ള കഥാപാത്രങ്ങൾ ആയിരിക്കും അതാണ് ഈ പോസ്റ്ററും സൂചിപ്പിക്കുന്നത്, മറ്റു ചിത്രങ്ങളെ പോലെ തന്നെ ടിനു പാപ്പച്ചന്റെ ഒരു ആക്ഷൻ ത്രില്ലർ ചിത്രം തന്നെ ആയിരിക്കും ഇതും. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഇരുകയ്യും നെറ്റി സ്വീകരിച്ച ചിത്രംകൂടിയാണ് ചാവേർ.

ടിനു പാപ്പച്ചനും, ചാക്കോച്ചനും ആദ്യമായി ഒന്നിച്ചെത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് ചാവേർ, ചാക്കോച്ചന്റെ വേറിട്ട ഒരു ലുക്കും മുൻപ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യ്തിരുന്നു, അശോകൻ എന്ന കഥപാത്രത്തെയാണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, ടീസറും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് നടനും, സംവിധായകനുമായ ജോയ് മാത്യു ആണ് , ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.