Categories: Film News

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് , അര്‍ജുന്‍ അശോകന്‍ ചിത്രം ‘ചാവേര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് , അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായം നേടിയ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേര്‍. ജോയ് മാത്യുവാണ് ചാവേറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരയണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിന്റോ ജോര്‍ജാണ്.

എഡിറ്റിംഗ് – നിഷാദ് യൂസഫ്, സംഗീതം – ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – മെല്‍വി ജെ, മേക്കപ്പ് – റോണക്‌സ് സെവ്യര്‍, സ്റ്റണ്ട് – സുപ്രീം സുന്ദര്‍, വിഎഫ്എക്‌സ് – എക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് – അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ – കിരണ്‍ എസ്, അനന്ദു വിജയ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi