ആ ചിത്രത്തിലെ ബേസിലിന്റെ അഭിനയം കണ്ടു ഞാൻ ഞെട്ടി! ഞാൻ എഴുതിവെച്ചതിനേക്കാൾ എത്രയോ മുകളിലാണ് അവൻ  അഭിനയിച്ചിരിക്കുന്നത്, ചിദംബരം 

മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രം കൊണ്ട് പ്രേഷക സ്വീകാര്യത പിടിച്ചു പറ്റിയ സംവിധായകനാണ് ചിദംബരം, ജാൻ എ മൻ  എന്ന ചിത്രത്തിന് ശേഷ൦ സംവിധാനം ചെയ്യ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്, ഇപ്പോൾ തന്റെ…

മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രം കൊണ്ട് പ്രേഷക സ്വീകാര്യത പിടിച്ചു പറ്റിയ സംവിധായകനാണ് ചിദംബരം, ജാൻ എ മൻ  എന്ന ചിത്രത്തിന് ശേഷ൦ സംവിധാനം ചെയ്യ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്, ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ജാൻ എ മൻ  എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. ഞാൻ ജാൻ എ മൻ  എന്ന ചിത്രത്തിന് വേണ്ടി എഴുതിയതിനേക്കാൾ ഒരുപാട് പ്രകടനമാണ് ബേസിൽ കാഴ്ച്ച വെച്ചിരുന്നത്

അതിലെ അവന്റെ അഭിനയം കണ്ടു ഞാൻ ശരിക്ക് ഞെട്ടിയിട്ടുണ്ട്, അതിലെ അവന്റെ ചിരി നമ്മൾ എഴുതിയാലോന്നും അതുപോലെ കിട്ടില്ല, പക്ഷെ അവന്റ ആ ചിരി അവൻ തന്നെ വേണം ആ രീതിയിൽ ചെയ്യ്തു വരാൻ, ചിത്രത്തിലെ ജോയ മോനും, മോനിച്ചനും ഇരുന്ന് സംസാരിക്കുന്ന സീനാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ചിദംബരം പറയുന്നു

ആ ഒരു സീനാണ് ചിത്രത്തിന്റെ എസ്സൻസ് എന്ന് തന്നെ പറയാം, ജോയ്മോന്റെയും മോനിച്ചന്റെയും പ്രശനം ഒന്ന് തന്നെയാണ്, അതുകൊണ്ടു അവർ രണ്ടുപേരുമാണ് അതിലെ ശരിക്കും ഒറ്റപ്പെട്ട ആൾക്കാരും അതുപോലെ മോനിച്ചൻ ആൾക്കാരെ അകറ്റി നിർത്തിക്കൊണ്ടാണ് കാര്യങ്ങൾ ഡീൽ ചെയ്യുന്നത് എന്നാൽ ജോയ്മോൻ നേരെ തിരിച്ചുമാണ് ചെയ്യുന്നത് ചിദംബരം പറയുന്നു