അടുത്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ വലുത്!! പുതിയ ചിത്രത്തിനെ കുറിച്ച് ചിദംബരം

ബോക്‌സോഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ബന്ധത്തിന്റെ കഥയാണ് ചിദംബരം ചിത്രമാക്കിയത്. തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കോടികള്‍ സ്വന്തമാക്കി കുതിയ്ക്കുകയാണ് ചിത്രം. 100 കോടി കളക്ഷനുമായി മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ജാന്‍ എ മന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മഞ്ഞുമ്മലിലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ യുവാക്കള്‍ക്കുണ്ടായ അസാധരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ചിത്രം ബോക്‌സോഫീസില്‍ തകര്‍ക്കുമ്പോള്‍ തന്റെ പുതിയ ചിത്രത്തിനെ കുറിച്ചും പങ്കിടുകയാണ് ചിദംബരം. പ്രമുഖ ചാനലായ ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പുതിയ ചിത്രത്തിനെ കുറിച്ച് പങ്കുവച്ചത്.

രണ്ടുമൂന്ന് പടങ്ങള്‍ മനസിലുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അതില്‍ ഒന്ന് വളരെ വലിയ ചിത്രമാണ്. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ വലിയ സ്‌കെയിലിലുള്ള ചിത്രം. ഇപ്പോഴേ അത് ആലോചിക്കുമ്പോള്‍ പേടിയാണെന്നും ചിദംബരം പറയുന്നു. ഒരു ഹിസ്റ്റോറിക് ആയ ചിത്രമാണ്. കേരളത്തിന്റെ ചരിത്രത്തിന്റെ പ്രധാന ഭാഗം തന്നെയാണ് സിനിമയാക്കുന്നത്. കേരളമുണ്ടാകുന്ന ചരിത്രത്തിന്റെ ഭാഗമായ കഥയാണ് പറയുക എന്നും ചിദംബരം പറയുന്നു.