മക്കയിലും പോകും, പോപ്പിനെ കാണാനും പോകും!!! അയോധ്യാ ദര്‍ശനത്തിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ബാലാജി

അയോധ്യാ സന്ദര്‍ശനത്തിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാലാജി ശര്‍മ്മ. കഴിഞ്ഞ ദിവസമാണ് നടന്‍ കുടുംബത്തോടൊപ്പം അയോധ്യ ദര്‍ശനത്തിന് എത്തിയത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് താരം നേരിട്ടത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിറഞ്ഞ…

അയോധ്യാ സന്ദര്‍ശനത്തിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാലാജി ശര്‍മ്മ. കഴിഞ്ഞ ദിവസമാണ് നടന്‍ കുടുംബത്തോടൊപ്പം അയോധ്യ ദര്‍ശനത്തിന് എത്തിയത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് താരം നേരിട്ടത്.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിറഞ്ഞ കമന്റുകള്‍ ഒക്കെ വളരെ വിഷമിപ്പിച്ചു. അമ്മയെ വരെ ചീത്ത വിളിച്ചിരുന്നു. അതിന് മാത്രം എന്ത് തെറ്റാണ് സഹോദരാ ഞാന്‍ ചെയ്തത്. അതിനൊന്നും മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല.. അതൊക്കെ ചീത്ത വിളിച്ചവന്റെ നിലവാരമാണെന്ന് പറഞ്ഞ് തള്ളി കളയുന്നു. എന്നെ പോലെയൊരാള്‍ അയോദ്ധ്യയില്‍ പോയെന്ന് വാര്‍ത്തയാക്കാന്‍ പറ്റുന്ന മാധ്യമങ്ങള്‍, അതിന്റെ താഴെ കമന്റസ്. കുറെ നല്ല കമന്റുകളുണ്ട്, അതുപോലെ തന്നെ വൃത്തികെട്ട കമ്മന്റുകളുമുണ്ട്. ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്കൊരു സ്ഥലം സന്ദര്‍ശിക്കാനുള്ള അവകാശമില്ലേ? ഒരു അമ്പലത്തില്‍ പോകാനുള്ള അവകാശം തനിക്കില്ലേ? ബാലാജി ചോദിക്കുന്നു.

അയോദ്ധ്യ ഞാന്‍ സന്ദര്‍ശിച്ചതുകൊണ്ടാണോ? തന്നെ ചാണകമെന്നും സംഘിയെന്നും മതതീവ്രാവാദിയെന്നും ഒക്കെ വിളിക്കുന്നത്. എന്റെ സഹോദരാ ഞാന്‍ പള്ളിയില്‍ പോകാറുണ്ട്, ചര്‍ച്ചില്‍ പോകാറുണ്ട്, ഗുരുദ്വാരയില്‍ പോകാറുണ്ട്. എനിക്ക് പോസിറ്റീവിറ്റി കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ഞാന്‍ പോകാറുണ്ട്. മഴകളില്‍ പോകാറുണ്ട്, പുഴകളില്‍ പോകാറുണ്ട്, ചായ കടകളില്‍ ഇരിക്കാറുണ്ട്. എനിക്ക് പോകാന്‍ പറ്റുന്ന സ്ഥലങ്ങളിലൊക്കെ ഞാന്‍ പോകാറുണ്ട്. അതിനുള്ള സ്വന്താന്ത്ര്യമില്ലേ? എനിക്ക് സന്തോഷം കിട്ടുമ്പോള്‍ അതിന്റെ വീഡിയോ ഞാന്‍ ഇടാറുണ്ട്. ആ വീഡിയോസ് ഇഷ്ടപ്പെടുന്ന കുറെ ആളുകളുണ്ട്.

അയോദ്ധ്യയില്‍ പോയത് ഒരു നിലപാട് പറയാനുമല്ല, മതത്തിന്റെ ഭ്രാന്ത് കൊണ്ട് പോയതുമല്ല. പുതിയൊരു സ്ഥലം കാണാനുള്ള എന്റെ ആഗ്രഹം. പിന്നെ ജയ് ശ്രീറാം എന്ന് നെറ്റിയില്‍ ഒട്ടിച്ചത്. നോര്‍ത്ത് ഇന്ത്യയില്‍ നിങ്ങള്‍ പോയിട്ടുണ്ടെങ്കില്‍, അവിടെ അമ്പലത്തിന്റെ മുന്നില്‍, പാവപ്പെട്ട കൊച്ചുകുട്ടികളും ആളുകളും പത്ത് രൂപ കൊടുത്താല്‍ ഇത് പ്രിന്റ് ചെയ്യാന്‍ നില്‍പ്പുണ്ട്. എന്റെ മോള്‍ക്ക് ആഗ്രഹം തോന്നി, ഞാനും അത് ചെയ്തു. കാശിയില്‍ ചെന്നപ്പോള്‍ ഓം നമശിവ എന്നായിരുന്നു. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു ദൈവത്തിന്റെ പേരുള്ള ഒരിത് പതിച്ചാല്‍ എന്താണ് കുഴപ്പം? എന്താണ് ഇത്!

നമ്മുക്ക് ഒരു സ്ഥലത്ത് പോകാനുള്ള സ്വാന്തന്ത്ര്യമില്ലേ! അമ്പലവും പള്ളിയും ചര്‍ച്ചുമൊക്കെ ഉള്ള ഒരു സ്ഥലത്താണ് നമ്മള്‍ എല്ലാവരും ജീവിക്കുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്ത ഒരാളാണ് ഞാന്‍. ഇതിപ്പോള്‍ എന്ത് ചെയ്താലും കുറ്റം എന്നൊരു അവസ്ഥയായി മാറി. എനിക്ക് മക്കയില്‍ പോകാന്‍ ഒരു അവസരം കിട്ടിയാല്‍ ഞാന്‍ അവിടെയും പോകും, പോപ്പിനെ കാണാന്‍ അവസരം കിട്ടിയാല്‍ അവിടെയും പോകും. വീഡിയോ ചെയ്യാനുള്ള അവസരം അവിടങ്ങളില്‍ ഉണ്ടെങ്കില്‍ ഞാന്‍ അതും ചെയ്യും. അത് എന്റെ താല്‍പര്യമാണ്. പിന്നെ വിമര്‍ശിക്കേണ്ടവര്‍ വിമര്‍ശിച്ചോ, ഒരുമാതിരി വൃത്തികെട്ട ഭാഷയില്‍ ആകരുത്.

തെറി വിളിച്ചവര്‍ക്ക് അവരുടെ വിവേകമില്ലായ്മയ്ക്ക് നല്ല മനസ്സ് കൊടുക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പിന്നെ കുറച്ചുപേര്‍ പറഞ്ഞു, എനിക്കിനി സിനിമ കിട്ടില്ല, എന്നെ സിനിമാക്കാര്‍ അടുപ്പിക്കില്ല എന്നൊക്കെ.. ഇതൊക്കെ നോക്കികൊണ്ടിരിക്കുന്നവര്‍ അല്ല സിനിമാക്കാര്‍. അവര്‍ക്ക് ഒരു ജാതിയും ഒരു മതവുമേയുള്ളൂ, സിനിമ! പിന്നെ കുറച്ചുപേര്‍ എന്നെ അണ്‍ഫോളോ ചെയ്യുമെന്ന് പറഞ്ഞു. നിങ്ങള്‍ ഫോളോ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. അതൊക്കെ നിങ്ങളുടെ ഇഷ്ടം.. ഇഷ്ടമുള്ളവര്‍ ചെയ്യൂ, അല്ലാത്തവര്‍ ചെയ്യണ്ട.. മഞ്ഞ കണ്ണാടിയിട്ട് കണ്ടു കഴിഞ്ഞാല്‍ എല്ലാം മഞ്ഞായിട്ടേ കാണുകയുള്ളൂ സഹോദരാ..”, എന്നാണ് വീഡിയോയില്‍ ബാലാജി പറയുന്നത്.