Uncategorized

മലയാളികളുടെ മനം കവര്‍ന്ന ബാലതാരങ്ങൾ ; ശാലിനി മുതല്‍ അക്ഷരവരെ

അഭിനയമികവിലൂടെ മലയാള സിനിമയ കീഴടക്കിയ ധാരാളം ബാലതാരങ്ങള്‍ നമുക്കിടയിലുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയും കൊഞ്ചികൊഞ്ചിയുള്ള വര്‍ത്തമാനവും ആരെയും ആഘര്‍ഷിക്കും, അതുകൊണ്ടുതന്നെ കുട്ടിതാരങ്ങള്‍ എന്നും മലയാളികള്‍ക്ക് പ്രീയപ്പെട്ടതാണ്. ബിഗ്‌സ്‌ക്രീനിലേതുപോലെ മിനിസ്‌ക്രീനിലും ഇപ്പോള്‍ കുട്ടികളാണ് താരങ്ങൾ.

എന്റെ മമാട്ടികുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ടിന്റുമോളെ ആരും മറക്കാന്‍ സാധ്യതയില്ല. ബേബി ശാലിനിയുടെ ആദ്യ ചിത്രമായിരുന്നു എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്. ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാനസര്‍ക്കാരിന്റെ മികച്ചബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

നിരവധി ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും തെലുങ്കിലും ഒക്കെ ചെയ്ത ബേബി ശാലിനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് തിരിച്ചു വരുകയും ചെയ്തിരുന്നു. ചേച്ചിയുടെ വഴി പിന്‍തുടര്‍ന്ന് സിനിമയിലേക്ക് എത്തിയതാണ് ശ്യാമിലി. മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി. രണ്ടു വയസ്സുള്ളപ്പോഴാണ് ശ്യാമിലി അഭിനയരംഗത്തിലേക്ക് കടന്നുവന്നത്. മാളൂട്ടി എന്ന ചിത്രത്തിലൂടെ ഏവരുടേയും മനം കവര്‍ന്ന കൊച്ചു മിടുക്കി. പിന്നീട് തെലുങ്കിലും തമിഴിലും ദൈവിക പരിവേഷമുളള നിരവധി കഥാപാത്രങ്ങള്‍ അഭിനച്ചു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ യുവ സുന്ദരി.

മലയാളികളുടെ ഇഷ്ടതാരം കാവ്യ മാധവന്‍ ഒരു ബാലതാരമായാണ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. പൂക്കാലം വരവായ് എന്ന കമല്‍ ചിത്രത്തിലൂടെയാണ് കാവ്യ വെള്ളിത്തിരയിലെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഒരു നായികയായി കാവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങള്‍, നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഇവയെല്ലാം കാവ്യയെ തേടി വന്നു. കാവ്യയുടെ മൂന്നാംവരവിലുള്ള ആകാശവാണി വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.

മലയാളികളുടെ മനം കവര്‍ന്ന നസ്രിയ നസീമും ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. പളുങ്ക്,ഒരു നാള്‍ വരും എന്നീചിത്രങ്ങളിലാണ് ബാലതാരമായി അഭിനയിച്ചത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും ഓട്ടേറ സിനിമകളിലഭിനയിക്കുകയും 2015ലെ മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമാമാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പ്രിയം, മധുരനൊമ്പരക്കാറ്റ്, സുന്ദര പുരുഷന്‍,തെങ്കാശിപട്ടണം,സാഫല്യം എന്നീ ചിത്രങ്ങളിലെല്ലാം ഈ കൊച്ചുമിടുക്കി ബാലതാരമായി അഭിനയിച്ചു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

മിനി സ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ ബാലതാരമായിരുന്നു സനുഷ. വിനയന്റെ ദാദാസാഹിബ്,കാഴ്ച എന്നീ ചിത്രങ്ങളില്‍ സനൂഷ ബാലതാരമായി അഭിനയിച്ചു. ഇപ്പോള്‍ നായികയായി സനുഷ മലയാള സിനിമയില്‍ സജീവമാണ്. സനുഷയുടെ അനിയനായ സനൂപും മലയാള സിനിമയില്‍ സജീവമാണ്. നിഷ്‌കളങ്കമായ ചിരിയിലൂടെയാണ് ഈ കൊച്ചുമിടുക്കന്‍ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്തത്. ഫിലിപ്‌സ് ആന്റ് ദി മങ്കിപ്പന്‍, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, ജോ ആന്‍ഡ് ദി ബോയി എന്നീ ചിത്രങ്ങളില്‍ ഈ കൊച്ചുതാരം ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപ്പെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും ഈ താരത്തെതേടിയെത്തിയിട്ടുണ്ട്.

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ക്യൂട്ട് സേതുലക്ഷ്മിയെ അവതരിപ്പിച്ച ബോബി അനിഖയെ ആരും മറക്കാന്‍ ഇടയില്ല. ഇപ്പോഴും ആ കൊച്ചുതാരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെ. ഈ ചിത്രത്തിലെ അഭിനയത്തിന് അനിഖയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, കഥ തുടരുന്നു, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളിലും ശ്രദ്ദേയമമായ വേഷം ചെയ്തിരുന്നു.

മിനിസ്‌ക്രീനില്‍ ബാലമോളായി വന്ന അക്ഷരയും കേരളത്തിലെ അമ്മമാരുടെ സ്‌നേഹഭാജനമാണ് ഇപ്പോള്‍.  ആറു വയസ്സിനുള്ളില്‍ തന്ന അറുപതോളം പരസ്യങ്ങള്‍ക്ക് ഈ കൊച്ചുമിടുക്കി പോസ്സ് ചെയ്തു. കനല്‍, മത്തായി കുഴപ്പക്കാരനല്ല എന്നീ സിനിമകളില്‍ അഭിനയിച്ചു. കറുത്ത മുത്ത് എന്ന സീരിയലീലുടെയാണ് അക്ഷര ജനപ്രീതിനേടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top