‘സിലമ്പരസന്റെ പരിണാമം’ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍..!

തമിഴ് സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടനാണ് ചിമ്പു. സിനിമാ ജീവിതത്തിലും യഥാര്‍ത്ഥ ജീവിതത്തിലും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട് ഈ നടന്. പലപ്പോഴും അത് പറഞ്ഞ് തന്റെ ആരാധകര്‍ക്ക് മുന്നില്‍…

തമിഴ് സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടനാണ് ചിമ്പു. സിനിമാ ജീവിതത്തിലും യഥാര്‍ത്ഥ ജീവിതത്തിലും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട് ഈ നടന്. പലപ്പോഴും അത് പറഞ്ഞ് തന്റെ ആരാധകര്‍ക്ക് മുന്നില്‍ തന്നെ അദ്ദേഹം വികാരാധീനനായി പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് ഈ അടുത്തിടെ മാനാട് എന്ന സിനിമയിലൂടെ താരം വീണ്ടും സിനിമാ രംഗത്തേക്ക് ശക്തമായൊരു തിരിച്ചു വരവ് നടത്തിയിരുന്നു.

ഇതോടെ താരത്തിന്റെ ആരാധകരും ആവേശത്തിലായി. പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചു വരവ് അവര്‍ കൊണ്ടാടി. ഒരിടയ്ക്ക് സിനിമാ മേഖലയില്‍ നിന്ന് തന്നെ പല കാരണങ്ങളാല്‍ ചിമ്പുവിന് പിഴവുകള്‍ സംഭവിച്ചു. തുടരെ സിനിമകള്‍ പരാജയപ്പെട്ടതും തിരിച്ചടിയായി. അതിന്മൂലമുണ്ടായ മാനസിക സമ്മര്‍ദം ചിമ്പുവിന്റെ വണ്ണം ക്രമാതീതമായി കൂട്ടി.

105 കിലോ വരെ എത്തിയതോടെ ആ നിര്‍ണായക തീരുമാനം എടുക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. ഇതുപോലെ ഇനിയും തുടര്‍ന്നാല്‍ സിനിമയിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കിയപ്പോഴാണ് ചിമ്പു ഇതിന് മുതിര്‍ന്നത്. 105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരത്തെ തിരികെ എത്തിച്ച ചിമ്പുവിന്റെ അതികഠിനമായിരുന്ന യാത്രയുടെ വീഡിയോ ആണ് ഇപ്പോള്‍ അദ്ദേഹം യൂട്യൂബ് വഴി പുറത്ത് വിട്ടിരിക്കുന്നത്. അതിരാവിലെയും അര്‍ദ്ധരാത്രിയിലും നടത്തം.

 

ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴില്‍ നൃത്തം അങ്ങനെഎല്ലാം അദ്ദേഹം മാസങ്ങളോളം ചെയ്തു. ഇപ്പോഴിതാ ആ പരിണാമത്തിന്റെ വിഡിയോ വൈറലായി മാറുകയാണ്. ഒരു വമ്പന്‍ മോക്കോവര്‍ തന്നെ താരം നടത്തിയിരിക്കുകയാണ്.