‘ചിമ്പുവിനെ വിലക്കണം’; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി 

തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിമ്പു അഭിനയിക്കാന്‍ കരാറായ കൊറോണ കുമാര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍…

തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിമ്പു അഭിനയിക്കാന്‍ കരാറായ കൊറോണ കുമാര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആയ വേല്‍ ഫിലിംസ് നല്‍കിയ ഹര്‍ജിയാണ് കോടതി ഇപ്പോൾ  തള്ളിയിരിക്കുന്നത്. കുറച്ചു കാലമായി മദ്രാസ് ഹൈക്കോടതിയില്‍ ചിമ്പുവും വേല്‍ ഫിലിംസും തമ്മിലുള്ള കേസ് നടന്നു വരികയാണ്. ഇതിന്‍റെ ഭാഗമായി തങ്ങളുടെ കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്പുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി നിര്‍മ്മാതാക്കളുടെ ഹർജി അംഗീകരിച്ചില്ല. എന്നാല്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയൂം ചെയ്തിട്ടുണ്ട്. കേസിൽ നടൻ സിലംബരശനും വെയിൽസ് കമ്പനിയും ഒപ്പിട്ട കരാർ കോടതിയിൽ ഹാജരാക്കി.നേരത്തെ പത്ത് കോടി പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാന്‍ ഏറ്റ ചിമ്പു 4.5 കോടി അഡ്വാന്‍സ് വാങ്ങിയതിന് ശേഷം അതിന് തയ്യാറാകുന്നില്ലെന്ന് പറഞ്ഞാണ് വേല്‍ ഫിലിംസ് ഇത്തരമൊരു ഹർജിയുമായി കോടതിയെ സമീപിച്ചത്. 2021-ൽ 4.5 കോടി രൂപ അഡ്വാൻസ് നൽകിയതായാണ് വേൽ കമ്പനി അവകാശപ്പെട്ടത്.

മാത്രമല്ല  പണം വാങ്ങിയിട്ട് ഷൂട്ടിങ്ങിന് എത്താതിരിക്കുന്നു എന്നും നടൻ സിമ്പുവിനെതിരെ കമ്പനി ആരോപിച്ചു. കൊറോണ കുമാർ എന്ന സിനിമ പൂർത്തിയാക്കാതെ മറ്റ് സിനിമകളിൽ നടൻ  അഭിനയിക്കുകയാണെന്നും നിർമാതാക്കൾ നടനെതിരെ ആരോപിച്ചിരുന്നു. എന്നാൽ ഒരു കോടി രൂപ മാത്രമാണ് സിലംബരശന് നൽകിയതെന്നായിരുന്നു നടന്റെ അഭിഭാഷകന്റെ ഭാഗത്തു നിന്നുള്ള  പരാമർശം. തുടർന്ന് കരാർ പ്രകാരം ഒരു കോടി രൂപയുടെ ആൾ ജാമ്യം നൽകാൻ സിലംബരശനോട് കോടതി ഉത്തരവിടുകയും ചെയ്തു. കേസ് തീരും വരെ ഒരു കോടി രൂപ ചിമ്പു കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് മാസം 30ന് മദ്രാസ് ഹൈക്കോടതി ചിമ്പുവിന് നിര്‍ദേശവും നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ജഡ്ജി സി.ശരവണൻ മുമ്പാകെയാണ് കേസ് പരിഗണിച്ചത്. കോടതി ഉത്തരവ് പ്രകാരം അന്നത്തെ നടൻ ചിമ്പുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഒരു കോടി രൂപ കെട്ടിവെച്ചതിന്റെ രസീത് കോടതിയിൽ സമർപ്പിച്ചു. ഇതേത്തുടർന്ന്, നിക്ഷേപിച്ച തുക രണ്ട് മാസത്തേക്ക് മാത്രമേ നിലനിൽക്കൂ എന്ന് പറഞ്ഞ ജഡ്ജി മുതിർന്ന അഭിഭാഷകൻ എൻ.എൽ.രാജയെ വിഷയത്തിൽ ഇടനിലക്കാരനായി നിയമിക്കുകയൂം ചെയ്തു.

മാത്രമല്ല സിമ്പുവിനെ വിലക്കണമെന്ന വേൽസ് നിർമ്മാണ കമ്പനിയുടെ അഭ്യർത്ഥന അംഗീകരിക്കാൻ ജഡ്ജി വിസമ്മതിക്കുകയും വിദേശത്ത് പോകുകയോ മറ്റ് സിനിമകളിൽ അഭിനയിക്കുകയോ ചെയ്യുന്നത് മറ്റ് കമ്പനികളുമായുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണൽ പ്രവർത്തനത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു. അതേസമയം തന്നെ പത്തുതലൈയാണ് അവസാനമായി ചിമ്പു അഭിനയിച്ച് പ്രദർശനത്തിനെത്തിയ ചിത്രം. എന്നാൽ ഈ ചിത്രം  ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നുമില്ല. കമല്‍ഹാസന്‍റെ പ്രൊഡക്ഷന്‍ ഹൗസായ രാജ്കമൽ ഫിലിമ്സിന്റെ ചിത്രത്തിലാണ് അടുത്തതായി ചിമ്പു അഭിനയിക്കുന്നത് എന്നും വാർത്തകൾ ഉണ്ട്. അതേസമയം തന്നെ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖര്‍ സല്‍മാന് പകരം കമലിന്‍റെ തഗ്ഗ് ലൈഫ് എന്ന ചിത്രത്തില്‍ മണിരത്നം ആദ്യം പരിഗണിച്ചത് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ ചിമ്പു ചിത്രത്തിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് ഒരു പ്രധാന വേഷമായ കളക്ടറാകാൻ ദുല്‍ഖര്‍ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്.