ചൈനയിൽ പരിഭ്രാന്തരായി ജനങ്ങൾ ! ആവിശ്യ സാധനങ്ങൾ ഉടൻ വാങ്ങണന്ന് സർക്കാരിന്റെ മുന്നറിയിപ്പ്

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവിശ്യകരമായ വസ്തുക്കൾ വാങ്ങി സൂക്ഷിക്കാൻ ചൈനീസ് ജങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ധനകാര്യ മന്ദ്രാലയമാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ എന്തിനാണ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിപ്പിച്ചത് എന്ന് സർക്കാർ…

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവിശ്യകരമായ വസ്തുക്കൾ വാങ്ങി സൂക്ഷിക്കാൻ ചൈനീസ് ജങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ധനകാര്യ മന്ദ്രാലയമാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ എന്തിനാണ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിപ്പിച്ചത് എന്ന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇപ്പോൾ നിർദ്ദേശത്തോട് അനുബന്ധിച്ച് ജനങ്ങൾ പരിഭ്രാന്തരായി സാധനം വാങ്ങാനുള്ള മരണയോട്ടപ്പാച്ചലിലാണ്. ഇപ്പോൾ സർക്കാർ പുറപ്പെടുവിപ്പിച്ചിരിക്കുന്ന ഈ മുന്നറിയിപ്പിന് കാരണമായി കരുതുന്നത്. കോവിഡ് വ്യാപനം പെരുകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ആണെന്നും, മറ്റൊരു വസ്തുതയായി പറയുന്നത് മഴയെ തുടർന്ന് കൃഷിയിടങ്ങൾ നശിച്ചത് കൊണ്ട് ഭഷ്യ സാധനങ്ങൾക്ക് വന്ന ശാമം നേരിടാൻ പോകുന്നു എന്ന കാരണമാണ് പറയപ്പെടുന്നത്. എന്താണ് കാരണം എന്ന് സർക്കാർ പുറത്ത് വിട്ടട്ടില്ല.

ആവശ്യ സാധനങ്ങൾ സാധനങ്ങൾ ലഭിക്കുന്നതിനും ഇവയ്ക്കുള്ള വിലക്കയറ്റം തടയുന്നതിനായി നടപടി ഉണ്ടാകണം എന്ന് ധനകാര്യ മന്ത്രാലയം പ്രാദേശിക അധികൃതര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആശങ്കയോടെ സാധനങ്ങൾ വാങ്ങികുട്ടേണ്ട എന്നും സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സാധനം വാങ്ങാനുള്ള തിരക്കുകൾ സോഷ്യൽ മീഡിയ വഴിയാണ് പ്രചരിക്കുന്നത്.എന്നിരുന്നാലും ഇതൊരു ചെറിയ നടപടി ക്രമം ആണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഇക്കണോമിക് ഡെയിലി അറിയിച്ചിട്ടുണ്ട്. കോവിടിന്റെ നടപടി ക്രമം മാത്രം ആണ് ഇതെന്നും മന്ത്രാലയം പറയുന്നു.