എന്നെ ലൈംഗികമായി ഉപദ്രവിച്ച ആളെ തമിഴ് നാട്ടിലെ ചില ശക്‌തർ  ഉയർത്തു കാട്ടുന്നു! മന്ത്രി സ്റ്റാലിനും, കമൽ ഹാസനും എതിരെ ചിന്മയി 

തന്നെ  സംഗീത സംവിധായകൻ വൈരമുത്തു ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറഞ്ഞു കൊണ്ട് ഗായിക രംഗത്തു എത്തിയിരുന്നു മുൻപ്, എന്നാൽ മീട്ടൂ ആരോപിച്ച വൈരമുത്തുവിനൊപ്പം നടൻ കമൽ ഹാസനും, തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും ഒരു…

തന്നെ  സംഗീത സംവിധായകൻ വൈരമുത്തു ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറഞ്ഞു കൊണ്ട് ഗായിക രംഗത്തു എത്തിയിരുന്നു മുൻപ്, എന്നാൽ മീട്ടൂ ആരോപിച്ച വൈരമുത്തുവിനൊപ്പം നടൻ കമൽ ഹാസനും, തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും ഒരു വേദി പങ്കിട്ടു  എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി, തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളെ തമിഴ് നാട്ടിലെ ചില ശക്തർ ഉയർത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ചിന്മയി എത്തുന്നത്.

വൈരമുത്തുവിന്റെ പുതിയ പുസ്തകം പ്രകാശന ചടങ്ങിലാണ് എം കെ സ്റ്റാലിനും, കമൽ ഹാസനും പങ്കെടുത്തത്. കൂടാതെ കോൺഗ്രസ് നേതാവ് ചിദംബരവും ഈ വേദി പങ്കിട്ടിരുന്നു. ഇപ്പോൾ ഇവർക്കെതിരെ ആരോപിച്ചു കൊണ്ട് എക്‌സിലൂടെ ആണ് ചിന്മയി എത്തിയിരിക്കുന്നത്, തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളുമായി തമിഴിനാട്ടിലെ ചില ഉന്നതർ എത്തിയിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ചിന്മയി എത്തിയത്,

തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളെ ചില ഉന്നതർ ഉയർത്തുന്നു, ഇങ്ങനെ ലൈംഗിക കുറ്റവാളികളെ പിന്തുണക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ പരിസ്ഥതി  ഈ നിമിഷം മുതൽ നശിച്ചു തുടങ്ങട്ടെ. എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർത്ഥിക്കും അല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല ചിന്മയി പറയുന്നു. 2005  ൽ  വിദേശത്തെ വെച്ച്  നടന്ന വീഴമറ്റം എന്ന പരുപാടിക്കിടയിലാണ് വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറഞ്ഞു കൊണ്ട് ചിന്മയി എത്തിയത്