ജോര്‍ജ്ജും മലരും വീണ്ടും തിയ്യേറ്ററിലേക്ക്!!! എട്ട് വര്‍ഷത്തിന് ശേഷം റീറിലീസ്

മലയാള സിനിമയില്‍ വന്‍ തരംഗം തീര്‍ത്ത ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം. നിവിന്‍ പോളിയും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വന്‍ ഹിറ്റായിരുന്നു. ജോര്‍ജ്ജും മലരും ആരാധക ഹൃദയം കീഴടക്കിയ കഥാപാത്രങ്ങളായിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് ചിത്രം പറയുന്നത്.

2015 മെയ് 29നാണ് ചിത്രം റിലീസ് ചെയ്തത്. മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സിജു വില്‍സണ്‍, ശബരി, സൗബിന്‍ ഷാഹിര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റ് താരങ്ങളായെത്തിയത്. നാല് കോടി ബജറ്റിലൊരുങ്ങിയ ചിത്രം 60 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. മലയാളത്തിന് പുറമെ തെന്നിന്ത്യയൊട്ടാകെ ചിത്രം വലിയ തരംഗമായിരുന്നു.

ഇപ്പോഴിതാ പ്രേമം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയ്ക്കാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. തമിഴ്നാട്ടിലെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റായ ബാലയാണ് ചിത്രത്തിന്റെ റീ റിലീസ് പുറത്തുവിട്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ വന്‍ സ്വീകാര്യതയായിരുന്നു പ്രേമത്തിന് ലഭിച്ചിരുന്നത്.

200 ദിവസമാണ് ചിത്രം തമിഴ്നാട്ടില്‍ പ്രദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റീ റിലീസ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് തമിഴ് സിനിമാ പ്രേമികള്‍. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ നായികമാരായത്. കൃഷണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സിജു വില്‍സണ്‍, ശബരി, സൗബിന്‍ ഷാഹിര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തിയത്.