ഹോർമോണിനെ കുറിച്ച് പോലും വ്യകതത ഉണ്ട്, പൊട്ടിത്തെറിച്ച് ചിന്മയി!

പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗായികയാണ് ചിന്മയി. തനിക്കെതിരെ ഉണ്ടായിട്ടുള്ള വേര്തിരിവുകളെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും ഒക്കെ വെളിപ്പെടുത്തികൊണ്ട് പല താരങ്ങൾക്കും എതിരെ ചിന്മയി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ തനിക്കെതിരെ മോശമായി സംസാരിച്ച ഒരു…

പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗായികയാണ് ചിന്മയി. തനിക്കെതിരെ ഉണ്ടായിട്ടുള്ള വേര്തിരിവുകളെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും ഒക്കെ വെളിപ്പെടുത്തികൊണ്ട് പല താരങ്ങൾക്കും എതിരെ ചിന്മയി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ തനിക്കെതിരെ മോശമായി സംസാരിച്ച ഒരു ഡോക്ടർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. ക്ലബ് ഹൗസിൽ വെച്ചുള്ള ചർച്ചകൾക്കിടയിൽ ആണ് ചിന്മയിയുടെ ഡോക്ടർ എന്ന് വകകാശപെട്ടു കൊണ്ട് ഒരാൾ ചിന്മയിക്കെതിരെ തെറ്റായ ആരോപണങ്ങൾ നടത്തിയത്. ചിന്മയി ഒരു മാനസിക രോഗി ആണെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ചിന്മയി കാണിക്കുന്ന മനോരോഗ വിദക്തനെ തനിക്ക് പരിചയം ഉണ്ടെന്നും ചിന്മയിയുടെ ഹോർമോണിനെ കുറിച്ച് പോലും തനിക്ക് വ്യക്തത ഉണ്ടെന്നുമാണ് ഡോക്ടർ അരവിന്ദ് ക്ലബ് ഹൗസിൽ കൂടി പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ അരവിന്ദിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചിന്മയി. ക്ലബ് ഹൗസിൽ ഡോക്ടർ അരവിന്ദ് നടത്തിയത് തീർത്തും മോശമായ കാര്യം ആണെന്നും ഇത്തരത്തിൽ ഒരു പ്രവർത്തി ഒരു ഡോക്ടറിന്റെ ഭാഗത്ത് നിന്നും ഒരിക്കലും താൻ പ്രതീക്ഷിച്ചത് അല്ലെന്നും തന്റെ പേരിൽ നടത്തിയ ഈ അധിക്ഷേപത്തിനെതിരെ താൻ ശക്തമായി പ്രതികരിക്കുമെന്നുമാണ് ചിന്മയി പറഞ്ഞിരിക്കുന്നത്. ഡോക്ടറിന്റെ ചിത്രം അടക്കം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ഇയാൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പ്രശ്നം വഷളായതോടെ ഇയാൾ ചിന്മയിയോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നെങ്കിലും ചിന്മയി നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്നെ മാനസികമായി വേദനിപ്പിച്ചുവെന്നും അത് കൊണ്ട് തന്നെ ഇദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുകയാണെന്നും ഉടൻ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കുമെന്നും താരം പറഞ്ഞു.