23-ാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ചിപ്പിയും രഞ്ജിത്തും!!! ആശംസകളുമായി ലാലേട്ടനും

മലയാളത്തിന്റെ പ്രിയ താരമാണ് നടി ചിപ്പി. മല യാള സിനിമയില്‍ നായികയായും സഹനടിയായും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ചിപ്പി. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മിനിസ്‌ക്രീനില്‍ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വിവാഹവാര്‍ഷികാഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ആഘോഷത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം മലയാളത്തിന്റെ താരരാജാവുമുണ്ടെന്നതാണ്.

തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എല്‍ 360ന്റെ ലൊക്കേഷനിലായിരുന്നു ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. സെറ്റിലെ ആഘോഷത്തിലാണ് മോഹന്‍ലാലും പങ്കെടുത്തത്. ചിപ്പി തന്നെയാണ് ആഘോഷ നിമിഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. 2001ലാണ് ചിപ്പിയും രഞ്ജിത്തും വിവാഹിതരായത്. അവന്തികയാണ് താരദമ്പകളുടെ മകള്‍.

ചിപ്പിയുടെയും രഞ്ജിത്തിന്റെയും നിര്‍മ്മാണ കമ്പനിയായ രജപുത്ര ഫിലിംസാണ് എല്‍ 360 നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. തൊടുപുഴയിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രവുമാണ്.