‘കെ ഫോർ ഖബറടക്കം’….; ​’ഗുരുവായൂരമ്പലനടയിലെ’ പുതിയ ​ഗാനമെത്തി

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഗുരുവായൂർ അമ്പലനടയിൽ” തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. വൻ കളക്ഷൻ നേടിയാണ് ചിത്രം മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കെ ഫോർ ഖബറടക്കം എന്ന ​ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അസൽ‌ കോലാർ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് അങ്കിത് മേനോനാണ് സം​ഗീതം നൽകിയത്. അസൽ കോലാർ തന്നെയാണ് ​ഗാനം ആലപിച്ചത്.

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻദാസ് ഒരുക്കിയ ചിത്രം ഇതിനോടകം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കിയ സിനിമ കൂടിയാണിത്. എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽസ്‌ – ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി, പി ആർ ഒ- എ എസ് ദിനേശ്.