ഈ കലാകാരന്റെ മസാല ദോശ നിങ്ങളുടെ വിശപ്പിനെ ഉണര്‍ത്തും- വൈറലായി ചിത്രം

നിത്യോപയോഗ സാധനങ്ങള്‍ പോലെ തോന്നിക്കുന്ന കേക്കുകള്‍ എല്ലാം ഇന്ന് വിപണിയില്‍ ലഭ്യമാണ്. കണ്ടാല്‍ കേക്കാണെന്ന് തോന്നുകയേയില്ല. ഇപ്പോഴിതാ അത്തരത്തില്‍ പെയിന്റിംഗ് ആണെന്ന് തോന്നുകയേയില്ലാത്ത ഒരു മസാല ദോശയുടെ ചിത്രം. ഈ പെയിന്റിംഗ് നിങ്ങളെ അത്ഭുതപ്പെടുത്തും.…

നിത്യോപയോഗ സാധനങ്ങള്‍ പോലെ തോന്നിക്കുന്ന കേക്കുകള്‍ എല്ലാം ഇന്ന് വിപണിയില്‍ ലഭ്യമാണ്. കണ്ടാല്‍ കേക്കാണെന്ന് തോന്നുകയേയില്ല. ഇപ്പോഴിതാ അത്തരത്തില്‍ പെയിന്റിംഗ് ആണെന്ന് തോന്നുകയേയില്ലാത്ത ഒരു മസാല ദോശയുടെ ചിത്രം. ഈ പെയിന്റിംഗ് നിങ്ങളെ അത്ഭുതപ്പെടുത്തും.

വരുണ ശ്രീതര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് അവള്‍ ചെയ്ത മസാല ദോശ പെയിന്റിംഗ് പോസ്റ്റ് ചെയ്തതോടെയാണ് ചിത്രം വൈറലായത്. മനോഹരവും കഴിക്കാന്‍ തോന്നുന്ന രീതിയിലുമുള്ള കലാസൃഷ്ടിയാണിത്. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും കൊണ്ട് അലങ്കരിച്ച രണ്ട് പാത്രങ്ങളില്‍ സാമ്പാറും തേങ്ങാ ചട്ണിയും സഹിതം വായില്‍ വെള്ളമൂറുന്ന മസാല ദോശയും ചിത്രത്തില്‍ കാണാം.

സത്യം പറഞ്ഞാല്‍, ‘മസാല ദോശ വരച്ചു’ എന്ന് കലാകാരി പറഞ്ഞില്ലായിരുന്നുവെങ്കില്‍, ഇത് ഒരു പെയിന്റിംഗ് ആണെന്ന് ഞങ്ങള്‍ക്ക് ഒരിക്കലും പറയാന്‍ കഴിയില്ലെന്ന് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഇത് യഥാര്‍ത്ഥ മസാല ദോശയല്ലെന്നും അതിന്റെ പെയിന്റിംഗാണെന്നും എല്ലാവരും വിശ്വസിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചിത്രത്തിന്റെ മുഴുവന്‍ പ്രക്രിയയുടെയും വീഡിയോയും കലാകാരി പങ്കിട്ടു.

31,000-ലധികം ലൈക്കുകളും ആയിരക്കണക്കിന് റീട്വീറ്റുകളുമായി ട്വീറ്റ് വൈറലായി. നിരവധി പേര് കലാകാരിയെ അഭിനന്ദിച്ചു. ‘പെയിന്റിങ്ങോ? അവിശ്വസനീയമാണ് – ഇത് കഴിക്കാന്‍ വിളമ്പിയതാണെന്ന് തോന്നുന്നു,’ ഒരു ഉപയോക്താവ് കുറിച്ചു. ‘വളരെ യഥാര്‍ത്ഥമായി തോന്നുന്നു,’ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചിത്രകാരന്‍ വരയ്ക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയെ കുറിച്ചും നെറ്റിസണ്‍സ് ചോദിച്ചറിഞ്ഞു. ‘നന്നായി ചെയ്തു! ഓയില്‍ പെയിന്റ് ചെയ്തതാണോ? അതോ ഒരു സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത് പെയിന്റ് ചെയ്തതാണോ?” മറ്റൊരാള്‍ ഇങ്ങനെ ചോദിക്കുന്നു.

വരുണയുടെ പെയിന്റിംഗ് കഴിവുകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയ മാഗിയുടെ ഒരു ഹൈപ്പര്‍ റിയലിസ്റ്റിക് പെയിന്റിംഗ് അവള്‍ വരച്ചിരുന്നു.