മമ്മൂട്ടി ചിത്രത്തില്‍ അറപ്പോടെയാണ് അഭിനയിച്ചത്..! എല്ലാം സഹിച്ചു!! മനസ്സില്‍ നിന്ന് മായാതെ ചിത്ര…!!

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ താരമാണ് ചിത്ര. പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായിക ആയിരുന്നു ചിത്ര. നൂറിലധികം സിനിമകളില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട താരം അന്നത്തെ മുന്‍നിര നായകന്മാരായ…

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ താരമാണ് ചിത്ര. പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായിക ആയിരുന്നു ചിത്ര. നൂറിലധികം സിനിമകളില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട താരം അന്നത്തെ മുന്‍നിര നായകന്മാരായ നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം എല്ലാം അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍, പ്രേംനസീര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു ചിത്രയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഹൃദയാഘാതം മൂലം വളരെ നേരത്തെ തന്നെ മരണപ്പെട്ട താരത്തിന്റെ വിയോഗം പ്രേക്ഷകര്‍ക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല. ഇപ്പോഴിതാ താരം സിനിമകളെ കുറിച്ച് പങ്കുവെച്ച ചില അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അമരം ഒരു വടക്കന്‍ വീരഗാഥ പഞ്ചാഗ്‌നി അദ്വൈതം ദേവാസുരം തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. എന്നാല്‍ മലയാളികള്‍ എന്നും ചിത്രയെ ഓര്‍മയില്‍ സൂക്ഷിക്കുന്നു. താരത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരുന്ന അമരത്തെ കുറിച്ച് ചിത്ര പറഞ്ഞ വാക്കുകളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. അമരത്തില്‍ മമ്മൂട്ടിയുടെ നായിക വേഷം ആയിരുന്നു തനിക്ക് എന്നും ഇഷ്ടപ്പെട്ട കഥാപാത്രം എന്ന് ചിത്ര പലപ്പോഴും പറയുന്നുണ്ടായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാക്കി 1991 ല്‍ പുറത്തിറങ്ങിയ സിനിമയാണ് അമരം. എന്നാല്‍ അതിലെ അറപ്പുളവാക്കിയ രംഗങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാനായി ചെല്ലുമ്പോള്‍ ചിത്ര നേരിട്ട ഏറ്റവും വലിയൊരു പ്രതിസന്ധിയുണ്ട്.

പച്ച മീന്‍ കൈ കൊണ്ട് എടുക്കുന്നത്. അന്ന് ചിത്രക്ക് വിചാരിക്കാന്‍ പോലും കഴിയില്ലായിരുന്നു. അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മീന്‍ കൈകൊണ്ട് തൊടാനും എടുക്കാനും എല്ലാം അറപ്പുള്ള ആളായിരുന്നു ചിത്ര. എന്നാല്‍ ചിത്രയുടെ ഈ അറപൊക്കെ മാറ്റിയെടുത്തത് സംവിധായകന്‍ ഭരതനാണ്. അദ്ദേഹമാണ് മീന്‍ കഴുകാനും എല്ലാം ചിത്രയെ പഠിപ്പിച്ചത്. പച്ച മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂവെന്ന് ഭരതേട്ടന്‍ അന്ന് തന്നെ തന്നോട് പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന പാഠം ആയിരുന്നു അതെന്നും ചിത്ര പറഞ്ഞിരുന്നു.