വരുന്നു രജനിയുടെ തലൈവര്‍ 170 ; വില്ലനാര്, ഫഹദോ ബച്ചനോ ?

ഇതിന് പുറമെ ഇപ്പോൾ തലൈവര്‍ക്ക് എതിരാളിയായി ഫഹദ് എത്തുമെന്ന വിവരമാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചനാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.ജയിലർ എന്ന വമ്പൻ വിജയ ചിത്രത്തിന് പിന്നാലെ…

ഇതിന് പുറമെ ഇപ്പോൾ തലൈവര്‍ക്ക് എതിരാളിയായി ഫഹദ് എത്തുമെന്ന വിവരമാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചനാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.ജയിലർ എന്ന വമ്പൻ വിജയ ചിത്രത്തിന് പിന്നാലെ രജനികാന്ത് ചിത്രം തലൈവര്‍ 170 ഒരുങ്ങുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍റ്റുകൾ പ്രകാരം അറിയുവാൻ കഴിയുന്നത്. അടുത്ത ആഴ്ച ചിത്രത്തിന്റെ പൂജ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടുന്നത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേല്‍. ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചൊന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഈയടുത്ത് പുറത്തിറങ്ങിയ മാമന്നൻ എന്ന സൂപ്പർഹിറ്റ് തമിഴ്‌ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ച വെച്ചത്. ഇതിന് പുറമെ ഇപ്പോൾ തലൈവര്‍ക്ക് എതിരാളിയായി ഫഹദ് എത്തുമെന്ന വിവരമാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചനാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. അമിതാഭ് ബച്ചനോ ഫഹദോ ആരായാലും അത് വെള്ളിത്തിരയിൽ നിന്നും ലഭിക്കുന്ന വമ്പൻ ട്രീറ്റ് ആയിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തില്‍ അമിതാഭ് ബച്ചൻ അഭിനയിക്കുന്നു എന്ന വാര്‍ത്ത നേരത്തെയും പുറത്തു വന്നിരുന്നു. അമിതാഭ് ബച്ചൻ ആണ് ചിത്രത്തിൽ രജനീ കാന്തിന് എതിരാളിയായി എത്തുന്നതെങ്കിൽ 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന വിശേഷണവും തലൈവർ 170 നേടും. അന്താ കാനൂൻ, ഗെരാഫ്താര്‍, ഹം എന്ന ചിത്രങ്ങള്‍ക്ക് ശേഷം 32 വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത് എന്ന് സാരം . രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പര്‍ മെഗാതാരങ്ങള്‍ ഒന്നിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും ആളിക്കത്തുകയാണ്. തമിഴില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈ ഫിലിം സിറ്റിയില്‍ സിനിമയ്ക്കായി സെറ്റ് തയാറായി കഴിഞ്ഞുവെന്നാണ് വിവരം. ശര്‍വാനന്ദ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. നടൻ നാനിയെ ആണ് ശര്‍വാനന്ദിന്റെ റോളില്‍ ആദ്യം അണിയറക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് നടന്നില്ല. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നല്‍കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ നിര്‍മിച്ച്‌ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം ആണ് രജനിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഏതായാലും രജനി ആരാധകർ കാത്തിരിക്കുകയാണ്.