സൂര്യ ആരാധകരുടെ കുടുംബങ്ങളിലേക്ക് സാന്ത്വനം പ്രകടിപ്പിക്കുന്നു

തെന്നിന്ത്യൻ താരം സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.19ഉം 20ഉം വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്. സൂര്യയുടെ വലിയ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടയിൽ അടുത്തുള്ള ലൈൻ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. എന്നാലിപ്പോൾ ഈ യുവാക്കളുടെ കുടുംബത്തിന് സ്വാന്തനമേകി സൂര്യ.വീഡിയോ കാൾ വഴിയാണ് സൂര്യ ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടത്.യുവാക്കളുടെ അമ്മമാരോട് സൂര്യ സംസാരിച്ചു. അവരുടെ ദുഃഖം തന്റേതു കൂടിയാണെന്നും വീട്ടിലെ ഒരംഗത്തെ പോലെ തന്നെയും കാണണമെന്ന് സൂര്യ അമ്മമാരോട് പറഞ്ഞു.

അതിനൊപ്പം ഈ രണ്ടു കുടുംബങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും താൻ കൂടെയുണ്ടാകുമെന്നും സൂര്യ പറഞ്ഞു.എന്താവശ്യം വന്നാലും തന്നെ വിളിക്കണമെന്ന് സൂര്യ പറയുന്നത് കേൾക്കാം.മരണപ്പെട്ട ഒരു യുവാവിന്റെ സഹോദരിയോട്‌ തന്നെ സഹോദരനായി കാണണമെന്ന് സൂര്യ പറയുന്നുണ്ട്. സൂര്യയുടെ ജന്മദിനത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രിയാണ് ആരാധകർ ചേർന്ന് പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്ലെക്സ് സ്ഥാപിച്ചത്. ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റത്.എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.