കോറോണയെന്ന മഹാമാരിക്കെതിരെ ഒറ്റകെട്ടായി കേരളം. സോഷ്യൽ മീഡിയയിൽ തരംഗമായി ഗാനം! ‘ഒരുമിച്ചിതാ മലയാളികൾ’

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ എന്ന മഹാമാരിക്കെതിരെപോരാടുകയാണ് . ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ആണ് ഈ മഹാമാരിയിൽ പൊലിഞ്ഞു പോയത്. ഓരോ രാജ്യവും ഈ പകർച്ചവ്യാധിയിൽ നിന്നും കരകയറാനായി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളവും കൊറോണയ്ക്കെതിരെ അതീവ…

ORUMICHITHA MALAYALIKAL Song

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ എന്ന മഹാമാരിക്കെതിരെപോരാടുകയാണ് . ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ആണ് ഈ മഹാമാരിയിൽ പൊലിഞ്ഞു പോയത്. ഓരോ രാജ്യവും ഈ പകർച്ചവ്യാധിയിൽ നിന്നും കരകയറാനായി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളവും കൊറോണയ്ക്കെതിരെ അതീവ ജാഗ്രതയാണ് കൈക്കൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങൾക്ക് മാതൃകയാകും വിധമുള്ള പ്രവർത്തനങ്ങളാണ് കേരളം കാഴ്ച വെക്കുന്നത്. ഓരോ കേരളീയനും ലോകത്തിന്റെ മുന്നിൽ അഭിമാനിക്കാവും വിധമാണ് കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നമ്മുടെ പോലീസുകാരുടെയും പ്രവർത്തനങ്ങൾ. കൊറോണക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിന്റെ എല്ലാം ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പി എസ് ജയ്ഹരി ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത്.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സമർപ്പിച്ചിരിക്കുന്ന ഒരു ഗാനം. കോവിഡ് 19 എന്ന പാൻഡെമിക്കെതിരായ പോരാട്ടത്തിൽ കാണിച്ചിരിക്കുന്ന നമ്മുടെ ഐക്യത്തെയും ആത്മാവിനെയും കുറിച്ചാണ് ഇത്.ലോകമെമ്പാടുമുള്ള പ്രശംസയ്ക്ക് കാരണമായ സാഹചര്യം സർക്കാർ കൈകാര്യം ചെയ്യുന്ന സംഘടിത രീതി കാരണം കേരളം തല ഉയർത്തിപ്പിടിച്ചതിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്.ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രാലയം, പോലീസ് വകുപ്പ്, ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ ഉദ്യോഗസ്ഥർ, അവരുടെ പണമോ സേവനങ്ങളോ സംഭാവന ചെയ്യുന്ന ഓരോ ദയയുള്ള ആളുകൾക്കും ഞങ്ങൾ നന്ദി പറയുന്നു.

ഗാനം കാണാം