ഇടവേള ബാബു ശമ്പളം കൂടുതൽ വാങ്ങുന്നു എന്ന് വിമർശനം! ഈ വിമർശനത്തിന് ഉത്തര൦ നൽകുന്നു നടൻ

മലയാള സിനിമയിലെ താരസംഘടനയായ എ എം എം എയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. വർഷങ്ങളായി മലയാള സിനിമയുടെ താര സംഘടനയായ ‘എ എം എം എ യെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് …

മലയാള സിനിമയിലെ താരസംഘടനയായ എ എം എം എയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. വർഷങ്ങളായി മലയാള സിനിമയുടെ താര സംഘടനയായ ‘എ എം എം എ യെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ്  ഇടവേള ബാബു. മുൻപ് സിനമികളിൽ സജീവമായിരുന്നുവെങ്കിൽ ഇപ്പോൾ അഭിനയിക്കുന്നത് കുറഞ്ഞു. എന്നാൽ സംഘടനയുടെ കാര്യങ്ങൾ മുന്നിൽ നിന്ന് നോക്കിനടത്തുന്നത് ഇടവേള ബാബുവാണ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരനിര ഇടവേള ബാബുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എ എം എം എയിൽ പ്രവർത്തിക്കുന്നതിന് ഇടവേള ബാബു വലിയ  ശമ്പളം വാങ്ങുന്നുണ്ടെന്ന വിമർശനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇടവേള ബാബു. അടുത്തിടെ വലിയ രീതിയിൽ നടന്ന ഒരു ചർച്ചയായിരുന്നു ഇടവേള ബാബു ശമ്പളം വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും ആ തുക എത്രയാണെന്നും ഒക്കെയായിരുന്നു ചർച്ച.  ഒരു ഓൺലൈൻ  മീഡിയയോടാണ് ഇടവേള ബാബുവിന്റെ പ്രതികരണം.

ഒരു പൊതുയോ​ഗത്തിൽ നടൻ ജഗതി ശ്രീകുമാറാണ്  തനിക്ക് ശമ്പളം നൽകണമെന്ന് പറഞ്ഞതെന്ന് ഇടവേള ബാബു പറഞ്ഞു. ഒരു പൊതു യോ​ഗത്തിൽ ജ​ഗതിച്ചേട്ടനാണ്, ഇതൊരു ഊറ്റിയെടുക്കലാണ്. അത്ശരിയല്ല. ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞത്. എല്ലാവരും അത്  ശരിയാണെന്ന് പറയുകയുപം ചെയ്തിരുന്നു. ആ മീറ്റിം​ഗ് കഴിയുന്നതിന് മുമ്പ് താൻ തിരിച്ചൊരു ചോ​ദ്യം ചോദിച്ചു പറഞ്ഞു. ആ ചോദ്യം ഇതായിരുന്നു. തനിക്ക് എന്താണ് ശമ്പളം തരാൻ പോകുന്നത് എന്ന്. താൻ ചെയ്യുന്ന സേവനത്തിന് തനിക്ക് എന്ത് വിലയാണ് ഇടുന്നതെന്ന് ചോദിച്ചു. അതിന് ഉത്തരം നൽകാൻ ആർക്കും അന്ന്  പറ്റിയില്ല എന്നും ഇടവേള ബാബു പറയുന്നു . ഒന്നാമത് എ എം എം എ  എന്നതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ് എന്നും അതുകൊണ്ട് തന്നെ അതിൽ നിന്നും  ശമ്പളം എടുക്കാൻ പറ്റില്ല എന്നും അത് തനിക്കെന്നല്ല  ഒരു മെമ്പർക്കും പറ്റില്ല എന്നും ഇടവേള ബാബുവ്യക്തമാക്കി . താൻ അംഗത്വം  രാജി വെച്ച് ജോലിക്കാരനായി നിന്നാൽ തനിക്ക് ശമ്പളം കിട്ടും. സംഘടനയുടെ ഭാഗമായുള്ള  യാത്ര ചെലവുകളൊക്കെ താൻ  എഴുതിയെടുക്കാറുണ്ട് . പക്ഷേ ഇപ്പോൾ എറണാകുളത്താണ് എ എം എം എ ഓഫീസ്. താൻ  അവിടെ തന്നെയാണ് താമസിക്കുന്നത്. അത് കൊണ്ട് യാത്ര ചെലവും ഇല്ല. ആകെ അവിടെ നിന്ന് കുടിക്കുന്നത് ഒരു കട്ടൻ ചായ മാത്രം ആണ്.  ബാക്കി ഉച്ച ഊണ് മുതൽ എല്ലാം തന്റെ സ്വന്തം  പോക്കറ്റിൽ നിന്നും പൈസ എടുത്താണ് കഴിക്കുന്നത് എന്നും  അതൊന്നും പൊതു ജനത്തെ അറിയിക്കേണ്ട കാര്യമില്ല എന്നും  താര സംഘടനയിലെ അം​ഗങ്ങൾക്ക് പോലും ഇക്കാര്യം അറിയില്ല എന്നും ഇടവേള ബാബു പറയുന്നുണ്ട്. സംഘടനയിലെ കാര്യങ്ങൾക്കായി രണ്ടാളാണ് ചെക്ക് ഒപ്പിടേണ്ടത്.

പലപ്പോഴും തന്റെ  കയ്യിൽ നിന്നും പൈസ ഇട്ടിട്ട് കണക്കെഴുതി അത് തിരിച്ചെടുക്കാറുണ്ട്, ഇപ്പോൾ നടൻ  സിദ്ധിക്കാണ് ട്രെഷറർ. അതിന് മുൻപ് ജ​ഗതീഷ്  ആയിരുന്നുവെന്നും ഒപ്പിടീക്കാൻ കാലതാമസം വരും, ഇടവേള ബാബു പറഞ്ഞു. എ എം എം എ യിലെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചും ഇടവേള ബാബു സംസാരിച്ചു. “ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല. അദ്ദേഹത്തിന് വിശ്വാസമാണ്. പത്ത് ബ്ലാങ്ക് മുദ്ര പത്രത്തിൽ അദ്ദേഹം തനിക്ക് ഒപ്പിട്ട് തരും. പക്ഷേ മമ്മൂക്ക ഇരുന്നപ്പോൾ എനിക്ക് പേടിയില്ല. മമ്മൂക്ക എല്ലാം ചോ​ദിച്ച് മനസിലാക്കിയിട്ടാണ് ഓരോന്നും ചെയ്യുന്നത്. ലാലേട്ടനാവുമ്പോൾ തനിക്ക് രണ്ട് ജോലിയാണ് എന്നും  താൻ  കാരണം അദ്ദേഹത്തിനൊരു ചീത്തപ്പേര് ഉണ്ടാകാൻ പാടില്ലഎന്നും  പിന്നെ എന്ത് പ്രശ്നം ഉണ്ടായാലും ലാലേട്ടൻ  കൂടെ നിൽക്കും അത് തനിക്ക്  ഉറപ്പുണ്ട്. അതാണ് തന്റെ ചങ്കൂറ്റം എന്നും  . നാല്പത് വർഷങ്ങൾ കഴിഞ്ഞ് രണ്ട് പ്രതിഭകൾ ഇങ്ങനെ ഉറച്ച് നിൽക്കയാണ്. അതിനിടയ്ക്ക് എത്രയോ പേർ വന്ന് പോയി”, എന്നാണ് ബാബു പറഞ്ഞത്.