മൻസൂർ അലിഖാന്റെ പരാമർശത്തിൽ ഖുശ്‌ബുവിനെതിരെ രൂക്ഷ വിമർശനം; പ്രതികരണവുമായി നടി

നടൻ മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ, പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അംഗവും നടിയുമായ ഖുശ്‌ബു എത്തിയിരുന്നു. നടനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റിന് മറുപടി നൽകിയിരിക്കുകയാണ്. പോസ്റ്റിന്റെ പൂർണ്ണ രൂപം, “ഇതാണ് ഡിഎംകെ ഗുണ്ടകൾ ചെയ്യുന്നത്. മോശം ഭാഷ ഉപയോഗിക്കുക. എന്നാൽ അവർ പഠിപ്പിക്കുന്നത് ഇതാണ്. ഒരു സ്ത്രീയെ അപമാനിക്കാൻ. ക്ഷമിക്കണം, നിങ്ങളുടെ ചെറി ഭാഷ സംസാരിക്കാൻ കഴിയില്ല, എന്നാൽ ഞാൻ ഉണർന്ന് സംസാരിച്ചതും നടപടി സ്വീകരിച്ചതും നോക്കാൻ നിർദ്ദേശിക്കുന്നു. ഡിഎംകെ നിങ്ങളെ നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒരു അഭിഭാഷകനായതിൽ ലജ്ജിക്കുന്നു,

നിങ്ങളെപ്പോലുള്ള വിഡ്ഢികൾ അദ്ദേഹത്തിന് ചുറ്റും ഉള്ളതിൽ ലജ്ജിക്കുന്നു. @mkstalin. നിങ്ങളെ നശിപ്പിക്കാൻ വരുന്ന വിഡ്ഢികളുടെ കൂട്ടത്തെ സൂക്ഷിക്കുക” എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് ഖുഷ്ബു എക്സില്‍ കുറിച്ചത്.അതോടൊപ്പം ഖുഷ്ബുവിന്‍റെ പരാമര്‍ശത്തിനെതിരെ വന്ന നിരവധി പ്രതികരണങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്ന് നീലം കള്‍ച്ചറല്‍ സെന്‍ററിന്‍റേത് ആയിരുന്നു. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് സ്ഥാപിച്ച, ദളിത് ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് നീലം കള്‍ച്ചറല്‍ സെന്റർ. പോസ്റ്റിന്റെ പൂർണ്ണ രൂപം, ശ്രീമതി ഖുശ്ബുവിന്റെ ‘ചേരി ഭാഷ’ പ്രയോഗത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു! ഒരു ട്വീറ്റിന് ശ്രീമതി ഖുശ്ബുവിന്റെ പ്രതികരണത്തിൽ സ്ത്രീകളെ അപമാനിക്കാൻ മോശമായ ഭാഷ ഉപയോഗിക്കുന്നതിനെ ‘ചെറി ഭാഷ’ എന്ന് മുദ്രകുത്തുന്നു. ജാതി, ലിംഗഭേദം, മറ്റ് അടിച്ചമർത്തലുകൾ എന്നിവയ്‌ക്കെതിരെ ദലിത് സ്ത്രീകളുടെ തലമുറകൾക്കിടയിലുള്ള ചെറുത്തുനിൽപ്പിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് ദളിത് ഗെട്ടോകൾ എന്നതിന്റെ തമിഴ് പദമാണ് ചേരി. അശ്ലീലവും അനാദരവും സൂചിപ്പിക്കാൻ ഈ പദത്തിന്റെ ‘വ്യവഹാര’ ഉപയോഗം സാധാരണമാക്കുന്നത്,

അശ്ലീലത്തിന്റെ അർത്ഥത്തിൽ, സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ജീവിതത്തെയും അവഗണിക്കുന്നു. ഇത് അസ്വീകാര്യവും ശക്തമായി അപലപനീയവുമാണ്! ശ്രീമതി ഖുശ്ബുവിൽ നിന്ന് നിരുപാധികം മാപ്പ് പറയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നാണ് കുറിച്ചത്. അതേസമയം തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസെടുത്ത  പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, പരാമർശത്തിൽ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു.  വിജയ് നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വലിയ വിവാദമായത്.  മന്‍സൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നായിക തൃഷയുമൊത്ത് അഭിനയിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നായിരുന്നു നടന്‍റെ വിവാദപരാമര്‍ശം. രൂക്ഷ ഭാഷയിലാണ് തൃഷയും ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷും പരാമർശത്തോട് പ്രതികരിച്ചത്.  പിന്നാലെ ചലച്ചിത്ര മേഖല തന്നെ നടനെതിരെ രംഗത്തെത്തിയിരുന്നു .