അതൊന്നും ലാലേട്ടന് ഇഷ്ടമല്ല! എല്ലാം കിറുകൃത്യമായിരിക്കണം ‘എന്നാൽ അന്ന് ആകെ മൂഡൗട്ട് ആയി, അപ്പാ ഹാജ

പേര് പലർക്കും അറിയില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതനായ മുഖമാണ് നടൻ അപ്പ ഹാജയുടേത്.  ഇൻ ഹരിഹർ നഗറിലെ ഒരൊറ്റ കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മലയാളികൾക്ക് തിരിച്ചറിയാൻ. ക്യാരക്ടർ റോളുകൾ ചെയ്ത് വന്ന അപ്പ ഹാജ…

പേര് പലർക്കും അറിയില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതനായ മുഖമാണ് നടൻ അപ്പ ഹാജയുടേത്.  ഇൻ ഹരിഹർ നഗറിലെ ഒരൊറ്റ കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മലയാളികൾക്ക് തിരിച്ചറിയാൻ. ക്യാരക്ടർ റോളുകൾ ചെയ്ത് വന്ന അപ്പ ഹാജ ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്ത് നിന്നും മാറി നിന്നു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ അപ്പ ഹാജയെ ഏറെ നാളായി സിനിമകളിൽ കാണാറില്ല. പണ്ട് താൻ തുടങ്ങിയ ഒരു ഷൂ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മോഹൻലാലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ്  ഇപ്പോൾ അപ്പാ ഹാജ.സമയം തെറ്റിച്ച് താൻ മോഹൻലാലിനെ  വിളിക്കാൻ ചെന്നപ്പോൾ അദ്ദേഹം ആകെ മൂഡ് ഔട്ട് ആയെന്നും അദ്ദേഹത്തെ പിക്ക് ചെയ്ത് വണ്ടി തിരിക്കുന്നതിനിടയിൽ സമ്മാനമായി കിട്ടിയ പുതിയ മാരുതി കാറിൽ ചെറുതായി ഇടിച്ചതുമെല്ലാം അപ്പാ ഹാജ പറയുന്നന്ദ്. ഒരു ഓൺലൈൻ  മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂ കടയുടെ ഉദ്ഘാടനത്തിനായി താൻ  മോഹൻലാലിനെ  ചെന്ന് കാണുന്നത് വരവേൽപ്പ് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. നേരത്തെ  തീരുമാനിച്ച ദിവസം അദ്ദേഹത്തിന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ലാലേട്ടൻ തിരുവനന്തപുരത്ത് വരുന്ന ഒരു ദിവസം ഉദ്ഘാടനം വെക്കാമോ എന്നദ്ദേഹം ചോദിച്ചു. തനിക്കത് ഓക്കെയായിരുന്നു എന്നും അപ്പാഹാഹജ പറയുന്നു.  അങ്ങനെ ഉദ്ഘാടന ദിവസം ആയപ്പോൾ മോഹൻലാൽ  തിരുവനന്തപുരത്ത് എത്തി. അന്ന് കവഡിയാറിലാണ് മോഹൻലാൽ  താമസിക്കുന്നത്. താൻ അദ്ദേഹത്തെ വിളിക്കാൻ കാലത്ത് തന്നെ പോയി.

ആളുകൾ ഒന്ന് കൂടിയിട്ട് മോഹൻലാലിനെ  വിളിക്കാം എന്നായിരുന്നു താൻ  കരുതിയത് എന്നും വിളിക്കാൻ ചെല്ലാമെന്നു പറഞ്ഞ സമയം  10 മണി ആയിരുന്നു  എന്നും എന്നാൽ ഞാൻ ലാലേട്ടനെ വിളിക്കാൻ ചെല്ലുമ്പോൾ 10 മണി ആയിട്ടുണ്ടായിരുന്നു  അത് മോഹൻലാലിന്  ഇഷ്ടപ്പെട്ടില്ല എന്നും അപ്പാ ഹാജി പറയുന്നു.. പത്തുമണി എന്നു പറഞ്ഞാൽ അപ്പോൾ തന്നെ അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.മോഹൻലാൽ  ആ കാര്യത്തിലൊക്കെ ഭയങ്കര സ്ട്രിക്ട് ആണ് അത് കൊണ്ട്  അപ്പോൾ തന്നെ പുള്ളി മൂഡ് ഔട്ട്‌ ആയിരുന്നു .  ചിത്രം സിനിമ 365 ദിവസം ഓടിയതിന്റെ ഭാഗമായി ഒരു മാരുതി കാർ മോഹന്ലാലൈന്  സമ്മാനമായി കിട്ടിയ ദിവസമായിരുന്നു അത്. മോഹൻലാലിനെ കയറ്റി  വണ്ടി തിരിക്കുന്നതിനിടയിൽ  ആ മാരുതിയിൽ  തട്ടിയ കാര്യവും അപ്പാ ഹാജി ഓർമ്മിക്കുന്നു. താൻ  അതൊന്ന് സ്റ്റാർട്ട് ചെയ്ത് നോക്കിയിട്ട് പോലുമില്ല, നീയതിൽ ചെന്ന് ഇടിച്ചല്ലേയെന്ന്  അന്ന് മോഹൻലാൽ  തമാശയായി പറഞ്ഞുവെന്നും അപ്പ ഹാജി പറഞ്ഞു .പിന്നീട് മോഹൻലാൽ  ഈ തമാശ പറയുമായിരുന്നുവെന്നും അപ്പാജെഹാജി പറഞ്ഞു.   ഈയിടെ കൊവിഡ് ടൈമിൽ അദ്ദേഹം  വിളിച്ചപ്പോഴും തമാശയായി പറഞ്ഞത്, അപ്പ ഹാജ നമുക്ക് മാരുതിയിൽ ഇടിക്കണ്ടേ എന്നായിരുന്നു എന്നും  അപ്പാ ഹാജ പറയുന്നു.അതേസമയം സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിലെ യുവ തലമുറയുമായിരുന്ന നടന്മാരുമായി അടുത്ത സൗഹൃദം അപ്പ ഹാജയ്ക്കുണ്ട്.

അതിനെക്കുറിച്ചും അപ്പാ ഹാജി പറയുന്നുണ്ട്. നടൻ കൃഷ്ണ കുമാറുമായി തനിക്ക് അടുത്ത ബന്ധമാണെന്നും  കൃഷ്ണ കുമാറും ഭാര്യ സിന്ധവും തമ്മിലുള്ള  പ്രണയത്തിന് താനും സഹായിച്ചിട്ടുണ്ടെന്ന് അപ്പ ഹാജ പറയുന്നു. കൃഷ്ണ കുമാർ സിനിമയിലേക്ക് വരുന്നതിന് മുമ്പേ സൗഹൃദത്തിലാണ്. കസിന്റെ അയൽവാസിയായിരുന്നു.അവിടെ  പോകുമ്പോൾ മുതലുള്ള സൗഹൃദമാണ് എന്നും കുറച്ച് നാൾ താനും  കൃഷ്ണ കുമാറും ഒന്നിച്ചൊരു വീട്ടിൽ താമസിച്ചിരുന്നു എന്നും അപ്പ ഹാജി പറയുന്നു. സിനിമാ രം​ഗത്തെ തന്റെ മറ്റ് സൗഹൃദങ്ങളെക്കുറിച്ചും അപ്പ ഹാജ സംസാരിച്ചു. മുകേഷ്, ജ​ഗദീഷ്, സിദ്ദിഖ് തുടങ്ങിയവരൊക്കെയായി തനിക്ക് സൗഹൃദമുണ്ടെന്നും അപ്പ ഹാജി പറയുന്നു. സിദ്ദിഖും മുകേഷും ഇടയ്ക്കിടെ വിളിക്കും. ജ​ഗദീഷിനെ ജ​ഗു എന്നാണ് വിളിക്കുന്നതെന്നും അപ്പ ഹാജ പറയുന്നു.സിനിമാ നിർമാണത്തിൽ നേരത്തെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇനി നിർമാണത്തിലേക്ക് ഇല്ലെന്നും അപ്പ ഹാജ വ്യക്തമാക്കി. ഹാജ ഹുസൈൻ എന്നാണ് അപ്പ ഹാജയുടെ യഥാർത്ഥ പേര്. എന്നെന്നും കണ്ണേട്ടൻ ആണ് ഹാജ ഹുസൈൻ അഭിനയിച്ചതിൽ ആദ്യം റിലീസ് ചെയ്ത സിനിമ.