‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’ അധിക്ഷേപ കമന്റുകളോട് റിമ കല്ലിങ്കലിന്റെ പ്രതികരണമിങ്ങനെ

കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ നടി റിമ കല്ലിങ്കലെത്തിയിരുന്നത് മിനി സ്‌കര്‍ട്ട് അണിഞ്ഞായിരുന്നു. ഇതിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് റിമ ആര്‍ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചിരുന്നു. ഓണ്‍ലൈന്‍…

cyber-attack-against-rima-kallingals dress

കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ നടി റിമ കല്ലിങ്കലെത്തിയിരുന്നത് മിനി സ്‌കര്‍ട്ട് അണിഞ്ഞായിരുന്നു. ഇതിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് റിമ ആര്‍ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമമായ ദി ക്യൂ റിമ കല്ലിങ്കലിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അശ്ലീലം കമന്റുകളുമായി എത്തിയത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെ പോവുകയായിരുന്നു കമന്റുകള്‍. എന്നാല്‍ താരത്തോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അതൊന്നും ഗൗനിക്കുന്നു പോലുമില്ലെന്നായിരുന്നു പ്രതികരണം. റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു റിമയുടെ പ്രതികരണം.

ഞാന്‍ അതൊന്നും ഗൗനിക്കുന്നു പോലുമില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. കുട്ടികള്‍ക്ക് പോലും ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം സില്ലി കാര്യങ്ങളില്‍ അല്ല എന്റെ താല്‍പര്യങ്ങളും. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ.