ഇതാ മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം; വീഡിയോ പങ്കുവെച്ച് വിശാഖ് സുബ്രമഹ്ണ്യം

അടുത്തിടെയാണ് നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹിതനായത്. വിശാഖിന്റെ വിവാഹവിരുന്നിനിടെ വേദിയിൽ കിടിലൻ ചുവടുവച്ച് മലയാളത്തിന്റെ പ്രിയ താരപത്‌നിമാർ. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ,അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന ,ആസിഫ് അലിയുടെ ഭാര്യ സമ എന്നിവർക്കൊപ്പം…

അടുത്തിടെയാണ് നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹിതനായത്. വിശാഖിന്റെ വിവാഹവിരുന്നിനിടെ വേദിയിൽ കിടിലൻ ചുവടുവച്ച് മലയാളത്തിന്റെ പ്രിയ താരപത്‌നിമാർ. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ,അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന ,ആസിഫ് അലിയുടെ ഭാര്യ സമ എന്നിവർക്കൊപ്പം നടി ഷെരീഫും ചേർന്നപ്പോൾ കിടിലൻ ഡാൻസായി മാറി.


ഇതാ, മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം. ”അതെ ഞാൻ അവരെ അസാമാന്യ ഭാര്യമാർ എന്നാണ് വിളിക്കുക, കാരണം അവർ ഞങ്ങളുടെ
സംഘത്തിലെ ഏറ്റവും മികച്ച ഭാര്യമാരാണ് അതുപോലെ അമ്മമാരും മികച്ച സുഹൃത്തുക്കളും / സഹോദരിമാരുമാണ് ” വിശാഖ് സുബ്രഹ്‌മണ്യം നൃത്തത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത് ഇങ്ങനെയാണ് കുറിച്ചത്.


വിശാഖിന്റെ വധു സംരംഭകയായ അദ്വിത ശ്രീകാന്താണ്. താര സമ്പന്നമായിരുന്നു വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.ധ്യാൻ ശ്രീനിവാസൻ,അജു വർഗീസ് എന്നിവരുടെ കൂടെ ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്.മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്‌മണ്യം.ധാ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ടാണ് വിശാഖ് ആദ്യമായി നിർമാണരംഗത്തേക്ക് എത്തിയത്