ദര്‍ശനയെ നോക്കിക്കൊണ്ട് ഒരുപാട് നേരം ഇരുന്നിട്ടുണ്ട്, വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

Follow Us :

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയം എന്ന ചിത്രത്തിലെ ദര്‍ശന യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പാട്ടിന് പുറമേ പ്രണവും ദര്‍ശനയും പ്രേക്ഷകരുടെ ഹൃദയത്തിലേക്കും ചേക്കേറിയിരിക്കുകയാണ്. എങ്ങനെയാണ് പ്രണവിന് ജോഡിയായി ദര്‍ശനയിലേക്കെത്തിയതെന്ന ചോദ്യം പാട്ട് പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ചോദിച്ച കാര്യമാണ്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

വിനീതിന്റെ വാക്കുകള്‍-
‘ദര്‍ശന അഭിനയിച്ച തമിഴ് ചിത്രം ‘ഇരുമ്പു തിരൈ’ ഞാന്‍ കണ്ടിരുന്നു. അതില്‍ ടെറസിനു മുകളില്‍ നിന്ന് ദര്‍ശനയും വിശാലും സംസാരിക്കുന്ന സീന്‍ ഉണ്ട്, അതില്‍ കണ്ടപ്പോള്‍ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദര്‍ശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോള്‍ ദര്‍ശന രാജേന്ദ്രന്‍ എന്ന് കണ്ടു. അങ്ങനെയാണ് ദര്‍ശനയെ ഞാന്‍ ആദ്യം അറിയുന്നത്.’

പിന്നീട് മായനദിയിലെ ‘ഭാവ്രാ മന്‍’ ദര്‍ശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാന്‍ ദിവ്യയോട് ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്. ‘കൂടെ’യിലെ പാട്ട് റിലീസ് ചെയ്ത സമയത്ത് ആ പാട്ടില്‍ നസ്രിയയെ കാണിക്കുന്ന ഷോട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡില്‍ ഉള്ള ദര്‍ശനയെ നോക്കും, ഈ കുട്ടി കാണാന്‍ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദര്‍ശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങള്‍ നോക്കി ഇരുന്നിട്ടുണ്ട്.’