ഹൃദയത്തിൽ പ്രണവിന്റെ പള്ളക്കിട്ട് ഇടിച്ചത് ആരാണെന്ന് അറിയുമോ ?

കഴിഞ്ഞ ദിവസമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ ആദ്യ ഗാനം പുറത്തു വിട്ടത്. ദർശന എന്ന് ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. ഗാനത്തിൽ പ്രണവിന്റെ ദർശന…

കഴിഞ്ഞ ദിവസമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ ആദ്യ ഗാനം പുറത്തു വിട്ടത്. ദർശന എന്ന് ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. ഗാനത്തിൽ പ്രണവിന്റെ ദർശന രാജേന്ദ്രനുമായുള്ള കോളേജ് കാല നാണയമാണ് കാണിക്കുന്നത്.പ്രണവിനും ദര്ശനയ്ക്കുമൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നിപ്പോൾ ദർശന എന്ന ഗാനത്തിൽ പ്രണവിനെ ഇടിക്കുന്ന ആളിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേയ്ക്ക് എത്തിയ സംഗീത് പ്രതാപ് ആണ്.ദൂരദർശൻ നിർമ്മിച്ച് വിനീത് വാസുദേവൻ സംവിധാനം ചെയ്ത ‘വശീകരണ മന്ത്രം’ എന്ന ഹ്രസ്വചിത്രത്തിലെ ലോലനായെത്തി സംഗീത് ആരാധക മനസ്സിൽ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ താരം അഭിനയിക്കുന്നത്. ക്യാമറയ്ക്ക് പിന്നിൽ നിന്നും കുറെ കാലം സിനിമയെ അടുത്തറിഞ്ഞതിനു ശേഷമാണു സംഗീത് ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്.