ഹോ എന്തൊരു കാഞ്ഞ ബുദ്ധി! ‘രണ്ടുപേരുടേയും മുഖത്ത് നോക്കി സംസാരിച്ച് ആ പ്രശ്നം പരിഹരിച്ച ടൊവിനോ’

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസിന്റെ ആവേശത്തിലാണ് ആരാധകർ. ഇതിനിടെ ടൊവിനോയെ കുറിച്ച് സിനിമയുടെ സംവിധായകനായ ഡാർവിൻ കുര്യാക്കോസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഡാർവിനും ഈ…

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസിന്റെ ആവേശത്തിലാണ് ആരാധകർ. ഇതിനിടെ ടൊവിനോയെ കുറിച്ച് സിനിമയുടെ സംവിധായകനായ ഡാർവിൻ കുര്യാക്കോസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഡാർവിനും ഈ സിനിമയുടെ നിർമാതാവായ ഡോൾവിനും ഇരട്ട സഹോദരന്മാണ്. അതുകൊണ്ടു തന്നെ സെറ്റിൽ പലർക്കും ഇവരെ തമ്മിൽ മാറിപ്പോവുക പതിവായിരുന്നു.

എന്നാൽ ടൊവിനോയ്ക്കു മാത്രം ഇതൊരു പ്രശ്നമായിരുന്നില്ല, അത് പരിഹരിക്കാൻ താരം തന്നെ ഒരു മാർഗം കണ്ടെത്തിയിരുന്നു. ആ കഥയാണ്
ഡാർവിൻ പങ്കുവെച്ചത്. ‘‘എന്നേയും നിർമാതാവ് ഡോൾവിനേയും കാണുമ്പോൾ ആളുകൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഞങ്ങളെ ആദ്യമായി കണ്ടപ്പോൾ ടൊവി ബ്രോയ്ക്കും അതുണ്ടായിരുന്നു. ടൊവിനോ തൻറെ ബുദ്ധി വച്ച് അത് കവർ ചെയ്തു. ഞങ്ങളെ തിരിച്ചറിയാൻ പറ്റാത്ത സ്റ്റേജിലും അതു നമ്മളെ അദ്ദേഹം അറിയിച്ചിട്ടില്ല. എന്ത് സംസാരിച്ചാലും ഞങ്ങളുടെ രണ്ടുപേരുടേയും മുഖത്ത് നോക്കി സംസാരിച്ചാണ് ടൊവിനോ ആ പ്രശ്നം മറികടന്നത്. ചില സമയങ്ങളിൽ ആർടിസ്റ്റുകൾ പോലും എന്നോട് ചോദിക്കേണ്ടത് ഡോൾവിനോട് ചോദിക്കാറുണ്ട്, അങ്ങനെ സെറ്റിൽ പലർക്കും ഞങ്ങളെ മാറിപ്പോയിട്ടുണ്ട്. പക്ഷേ ടൊവിനോ ഈ ആശങ്ക വളരെ സമർഥമായി മറികടന്നു.’’– ഡാർവിൻ പറയുന്നു.

ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ ഇറങ്ങിയത്. കപ്പത്തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും പശ്ചാത്തലമായ ഈ സിനിമയിൽ റബ്ബർ വെട്ടുകാരും മീൻകാരനുമെല്ലാമാണ് സാക്ഷികളായി വരുന്നതെന്നും ഇത് പ്യുവേർലി എൺപതുകളിലെ കഥയാണെന്നും തിരക്കഥാകൃത്ത് ജിനു വി എബ്രഹാം നേരത്തേ പറഞ്ഞിരുന്നു.

ഈ ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്ദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ സംഗീതജ്ഞനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്.
[21:06, 08/02/2024] Bibi: അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ… കൂടെ ഒരു മലയാളിയും; ആവേശത്തിൽ താരവും ആരാധകരും

പ്രഭാസിൻറെ ബിഗ്ബജറ്റ് ചിത്രം കൽക്കി 2898 എഡിയുടെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ് അന്ന ബെൻ. പാൻ ഇന്ത്യൻ ചിത്രത്തിൽ മലയാളി താരത്തിന്റെ സാന്നിധ്യം ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. സ്വപ്നതുല്യമാ‌‌‌യ നിമിഷമാണിതെന്നും തൻറെ കഥാപാത്രം സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അന്ന പറഞ്ഞു. ” നാഗ സർ ആണ് എന്നെ വിളിച്ച് ‘കൽക്കി’യിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറയുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ത്രില്ലിലായി, കൽക്കിയുടെ ഭാഗമയാതിൻറെ ആവേശത്തിലാണ് ഇപ്പോൾ ” – അന്ന പറയുന്നു.

”കരിയറിൽ ഇതുവരെ ചെയ്യാത്ത ഒന്നാണ് സയൻസ്-ഫിക്‌ഷനും ആക്‌ഷനും. ഇന്ത്യൻ സിനിമയിലെ ഒരു പിടി മികച്ച കലാകാരന്മാരോടൊപ്പം പ്രവ‍ർത്തിക്കാൻ സാധിക്കുന്നതിൽ ആവേശത്തിലാണ്. മാത്രമല്ല കൽക്കിയിലെ എൻറെ കഥാപാത്രം പ്രേക്ഷകരിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ സാധിക്കുമെന്നും ആ കഥാപാത്രം സിനിമ കഴിഞ്ഞാലും എല്ലാവരുടെയും ഉള്ളിൽ എക്കാലവും നിലനിൽക്കുമെന്നും ഉറപ്പുണ്ട്. ഇങ്ങനൊരു കഥാപാത്രം ഇതിന് മുൻപ് ഞാൻ ചെയ്തിട്ടില്ല. ചെറുതെങ്കിലും മികച്ചതും സ്വാധീനിക്കാൻ കഴിയുന്നതുമായ റോളാണിത്. ഹൈദരാബാദിൽ വച്ച് എൻറെ ഭാഗം പൂ‍ത്തിയാക്കി കഴിഞ്ഞു” – അന്ന ബെൻ കൂട്ടിച്ചേർത്തു.

വൈജയന്തി മൂവീസിൻറെ ബാനറിൽ സി. അശ്വിനി ദത്താണ് കൽക്കി നിർമിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം മെയ് ഒൻപതിന് തിയറ്ററുകളിലെത്തും.