ജി വി പ്രകാശ് കുമാർ ചിത്രം ഡിയറിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്; വീണ്ടും തമിഴിൽ ഒരു റൊമാന്റിക്ക് ഹിറ്റ്?

ജി വി പ്രകാശ് കുമാർ ചിത്രം ഡിയറിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്. മികച്ച പ്രതികരണമാണ് ഡിയറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു ഫീൽ ഗുഡ് റൊമാന്റിക് ചിത്രമാണ് ഡിയർ എന്നാണ് അഭിപ്രായങ്ങൾ. കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട ഒന്നായിരിക്കും ഡിയറെന്ന് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഡിയർ എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം ആനന്ദ് രവിചന്ദ്രനാണ്. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്.

റൊമാന്റിക് കോമഡി വിഭാ​ഗത്തിന്റെ ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രാഹണം ജഗദീഷ് സുന്ദരമൂർത്തിയാണ്. സൗണ്ട് മിക്സിംഗ് രാഘവ് രമേശായ ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം അനുഷ മീനാക്ഷി ആണ്. തിരക്കഥയും ആനന്ദ് രവിചന്ദ്രനാണ്. കൊറിയോഗ്രാഫി രാജു സുന്ദരം, ബ്രിന്ദ. സൗണ്ട് മിക്സിംഗ് ഉദയ് കുമാറാകുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനും രാഘവ് രമേശാണ്.