കണ്ണെഴുതി പൊട്ട് തൊട്ട് വെറൈറ്റി ലുക്കിലുള്ളത് താരപുത്രൻ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ആമിർ ഖാന്റെ പുത്രൻ ജുനൈദ് ഖാന്റെ ലളിത ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ജുഹുവിലുള്ള പൃഥ്വി തിയേറ്ററിന് അടുത്ത് നിന്നുള്ള ജുനൈദിന്റെ വീഡിയോയാണ് വൈറലാകുന്നത്. കണ്ണെഴുതി പൊട്ട് തൊട്ട് ഹെവി മേക്കപ്പിലാണ് ജുനൈദ് എത്തിയത്.…

ആമിർ ഖാന്റെ പുത്രൻ ജുനൈദ് ഖാന്റെ ലളിത ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ജുഹുവിലുള്ള പൃഥ്വി തിയേറ്ററിന് അടുത്ത് നിന്നുള്ള ജുനൈദിന്റെ വീഡിയോയാണ് വൈറലാകുന്നത്. കണ്ണെഴുതി പൊട്ട് തൊട്ട് ഹെവി മേക്കപ്പിലാണ് ജുനൈദ് എത്തിയത്. ഒരു നാടകത്തിനായുള്ള റിഹേഴ്സലിലാണ് താൻ എന്നാണ് താര പുത്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്

‘ഞാൻ ഇപ്പോഴും മേക്കപ്പിലാണ്, ഇത് മാറ്റാൻ പോവുകയാണ്’ എന്നാണ് ജുനൈദ് ഫോട്ടോ എടുത്തു കൊണ്ടിരുന്ന പാപ്പരാസികളോട് പറഞ്ഞത്. ജുനൈദിന്റെ ചിത്രങ്ങളും വീഡിയോയും അതിവേ​ഗം തന്നെ വൈറലാവുകയും ചെയ്തു. അഭിനരംഗത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ജുനൈദും.

നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘മഹാരാജ’യിലാണ് ജുനൈദ് അഭിനയിക്കാൻ ഒരുങ്ങുന്നത്. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തിൽ ജനിച്ച മകനാണ് ജുനൈദ് ഖാൻ. സഹോദരി ഇറ ഖാന്റെ വിവാഹച്ചടങ്ങളുകൾക്കിടെയാണ് ജുനൈദ് ശ്രദ്ധിക്കപ്പെട്ടത്.