നിങ്ങളുടെ അച്ഛനെ കുറിച്ച് എഴുതൂ? മത്സരവുമായി ‘ഡിയർ വാപ്പി’ ടീം

അച്ഛനെപ്പറ്റി പറഞ്ഞാലും എഴുതിയാലും തീരാത്ത വിശേഷങ്ങളുള്ളവരാണോ നിങ്ങൾ, എങ്കിൽ സ്വന്തം അച്ഛനെപ്പറ്റി തുറന്നെഴുതൂ.ൂ. ‘ഡിയർ വാപ്പി’ സിനിമയുടെ അണിയറ പ്രവർത്തകർ അതിനായി ഒരു മത്സരം സംഘടിപ്പിക്കുകയാണ്. ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഡിയർ വാപ്പി’.


ഡിയർ വാപ്പി ടീം നിങ്ങൾ എന്താമ ചെയ്യേണ്ടതെന്ന് ഇൻസ്റ്റഗ്രമിൽ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്, ”നിങ്ങൾ എഴുതിയ കത്ത് ചുവടെയുള്ള വീഡിയോയിൽ/പോസ്റ്ററിൽ കാണുന്ന അഡ്രസ്സിലോ വാട്‌സ്ആപ്പ് നമ്പറിലോ അയച്ചു തരിക. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഡിയർ വാപ്പി ടീമിന്റെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സമ്മാനം ഐഫോൺ 14 പ്രൊ, രണ്ടാം സമ്മാനം രണ്ടു സാംസങ് ഫോണുകൾ, മൂന്നാം സമ്മാനം നാൽപതിനായിരം രൂപ വരുന്ന രണ്ട് ലാപ്‌ടോപ്പുകൾ. കത്തുകൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്. അച്ഛനെപ്പറ്റി മകൾക്കാണ് എഴുതാൻ അവസരം. പ്രായപരിധി ഇല്ല. അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക. കത്തുകൾ അയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5”എന്നാണ് അവർ അറിയിക്കുന്നത്.

ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമയാണ് ‘ഡിയർ വാപ്പി’.ലാൽ, അനഘ നാരായണൻ ,നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിക്കുന്നത്.

Aiswarya Aishu