നാലാള്‍ കൂടുന്ന ഒരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിയാത്ത അമ്മമാരുണ്ട് ഈ നാട്ടില്‍: ചിന്തിപ്പിക്കുന്ന പോസ്റ്റുമായി ദീപ നിഷാന്ത്

തിരക്കിന്റെ ലോകത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. ആര്‍ക്കും ഒന്നിനും സമയം തികയുന്നില്ലാത്ത സ്ഥിതി. ഇതോടൊപ്പം കുട്ടികളല്ലാത്ത ദമ്പതികളുടെ എണ്ണവും ഒപ്പം ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണവും ഏറി വരികയാണ്. ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം ജീവിക്കേണ്ടി വരുന്ന…

തിരക്കിന്റെ ലോകത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. ആര്‍ക്കും ഒന്നിനും സമയം തികയുന്നില്ലാത്ത സ്ഥിതി. ഇതോടൊപ്പം കുട്ടികളല്ലാത്ത ദമ്പതികളുടെ എണ്ണവും ഒപ്പം ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണവും ഏറി വരികയാണ്. ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം ജീവിക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലുതാണ്. അത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് മാതാവിന് നഷ്ടമാകുന്നത് അവരുടെ തൊഴിലും, പഠനവും ഉള്‍പ്പെടുന്ന ജീവിതമാണ്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഏറെ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ് കടം കൊണ്ടുകൊണ്ട് എത്തിയിരിക്കുകയാണ് ദീപാ നിഷാന്ത്.


വ്യക്തിപരമായ ആവശ്യാര്‍ത്ഥം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനേല്‍പ്പിക്കാവുന്ന സ്ഥലങ്ങള്‍ കേരളത്തിലിപ്പോള്‍ ധാരാളമുണ്ട്. പക്ഷേ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുഞ്ഞുങ്ങളെ ( ശരീരം കൊണ്ട് മുതിര്‍ന്നാല്‍പ്പോലും അവരെല്ലാവരും കുഞ്ഞുങ്ങള്‍ തന്നെയാണ് ) സുരക്ഷിതമായി ഏല്‍പ്പിക്കാവുന്ന സ്ഥലങ്ങള്‍ കേരളത്തിലില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അത്തരം കുട്ടികളുടെ മാതാപിതാക്കള്‍ ( പ്രത്യേകിച്ചും അമ്മമാര്‍ ) അനുഭവിക്കുന്ന ഒരുതരം സാമൂഹികതിരസ്‌കാരമുണ്ട്.

അവര്‍ പലപ്പോഴും വീട്ടകങ്ങളില്‍ ഒറ്റപ്പെട്ടു പോകാറുണ്ട്. അവരുടെ പഠനം, തൊഴില്‍ എന്നിവ അവസാനിപ്പിക്കേണ്ടി വരാറുണ്ട്. എത്രയോ മിടുക്കികളായ സ്ത്രീകള്‍ ഇത്തരം സാഹചര്യങ്ങളില്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം നേരിട്ടറിയാം. ദൂരയാത്രകള്‍, ആഘോഷങ്ങള്‍ എല്ലാത്തില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുന്നത് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഗതികേടുകൊണ്ടു കൂടിയാണ്. അതിനെ മറികടക്കാന്‍ സാധിക്കുന്നവര്‍ അപൂര്‍വ്വമാണ്.

ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അതാണ് പൊതുഅവസ്ഥയെന്ന് തെറ്റിദ്ധരിപ്പിക്കരുത്.കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നത് ന്യൂനപക്ഷത്തിനു മാത്രമാണ്.ഭൂരിപക്ഷം അപ്പുറത്താണ്.പൊതുജീവിതം നഷ്ടപ്പെടുന്നത് അവര്‍ക്കാണ്. സാമ്പത്തികമായോ സാമൂഹികമായോ പ്രിവിലേജില്ലാത്ത അത്തരം മനുഷ്യര്‍ ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും നിസ്സഹായരാണ്. ഈ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും പുനരധിവാസവും ഉറപ്പു വരുത്തി അവരെ പരിഗണിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.

അത്തരമൊരു കുഞ്ഞിന്റെ അമ്മ കൂടിയായ Preetha GP എഴുതിയത് കൂടെ ചേര്‍ക്കുന്നു.. ??

ചിലപ്പോള്‍ ആലോചിക്കാറുണ്ട് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായി ഏല്‍പ്പിച്ചു പോകാന്‍ ഉള്ള ഇടങ്ങള്‍ വരെ ഉണ്ട് നമ്മുടെ നാട്ടില്‍ ചിലയിടത്തൊക്കെ. എന്നിട്ടും 24x 365 days ഓട്ടിസമോ disability യോ ഉള്ള കുഞ്ഞുങ്ങളെ 2 ദിവസം പോയിട്ടു 2 മണിക്കൂര്‍ ഏല്‍പ്പിച്ചു പോകാന്‍ സൗകര്യം ഉളള ഒരിടമില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് എന്നന്നേക്കുമായി സാമൂഹിക ജീവിതം ഇല്ലാതായിപ്പോയ സ്ത്രീകളുടെ കണക്കെടുക്കണം സാമൂഹ്യനീതി വകുപ്പ്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലങ്കിലും 4 ആള്‍ കൂടുന്ന ഒരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിയാത്ത അമ്മമാരുണ്ട് ഈ നാട്ടില്‍. കുട്ടി ജനിച്ചതിനു ശേഷം പുറം ലോകം കാണാത്ത സ്ത്രീകള്‍.

Disability എന്നതിനു പകരം differently abled എന്ന അലങ്കാര പദമൊന്നും വച്ചിട്ടു കാര്യമില്ല