സിനിമയുടെ പ്രമോഷൻ സമയത്തു ഞങ്ങൾക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി! അപർണ്ണയെയും, ദീപക്കിനെയും കയ്യോടു പൊക്കിയത് ഞാനും ബേസിലും, വിനീത് ശ്രീനിവാസൻ 

കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു നടൻ ദീപക് പറമ്പൊലിന്റെയും നടി അപർണ്ണ ദാസിന്റെയും വിവാഹം, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, എന്നാൽ ഈ പ്രണയവും, വിവാഹവും അറിയുന്നത് വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയിൽ…

കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു നടൻ ദീപക് പറമ്പൊലിന്റെയും നടി അപർണ്ണ ദാസിന്റെയും വിവാഹം, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, എന്നാൽ ഈ പ്രണയവും, വിവാഹവും അറിയുന്നത് വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയിൽ വൈറൽ ആയതിനുശേഷമാണ്, ഇപ്പോൾ ഇവരുടെ പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. മനോഹരം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്

ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത്തു ഞാനും ബേസിലും കൂടെയാണ് ഇരുവരെയും കൈയോടെ പൊക്കിയത്. ഇരുവരും തങ്ങളുടെ പ്രണയം ആരോടും പറഞ്ഞിരുന്നില്ല. പ്രൊമോഷന്റെ അഭിമുഖ്ത്തിൽ പോകുമ്പോൾ ഞങ്ങൾക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. ശരിക്കും ഞങ്ങൾക്ക് ഓരോ സൂചനയും ലഭിച്ചിരുന്നു, ആ സൂചനകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇരുവരെയും നിരീക്ഷിക്കുകയും, അങ്ങനെ കയ്യോടെ പൊക്കിയതും വിനീത് ശ്രീനിവാസൻ പറയുന്നു

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു അപർണ്ണ ദാസ് സിനിമയിലേക്ക് എത്തിയത്, പിന്നീട് മനോഹരം, പ്രിയൻ ഓട്ടത്തിലാണ്, സീക്രട്ട് ഹോം എന്നി മലയാളം സിനിമകളിൽ നടി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല വിജയ് നായകനായ ബീസ്റ്റ് , ഡാഡ യെന്നിതമിഴ് ചിത്രങ്ങളിലും അപർണ്ണ അഭിനയിച്ചു, ദീപക് മഞ്ഞുമ്മൽ ബോയ്സ് , വർഷങ്ങൾക്ക് ശേഷം എന്നി ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്