പൃഥ്വിരാജ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തനിക്ക് ഒരു അവസരം തരുന്നത് ആ കാരണം കൊണ്ട് മാത്രമാണ്, ദീപക് ദേവ്

നടൻ എന്നതിനപ്പുറം സംവിധായകൻ, നിർമാതാവ് തുടങ്ങി പല കലാ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച   നടനാണ്പൃ ഥിരാജ്, താരം  തന്റെ സാന്നിധ്യം അറിയിക്കുന്ന മറ്റൊരു മേഖലകൂടിയാണ്  പിന്നണി ​ഗാന രംഗം . പൃഥിരാജ് പാടിയ…

നടൻ എന്നതിനപ്പുറം സംവിധായകൻ, നിർമാതാവ് തുടങ്ങി പല കലാ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച   നടനാണ്പൃ ഥിരാജ്, താരം  തന്റെ സാന്നിധ്യം അറിയിക്കുന്ന മറ്റൊരു മേഖലകൂടിയാണ്  പിന്നണി ​ഗാന രംഗം . പൃഥിരാജ് പാടിയ ഒന്നിലേറെ പാട്ടുകൾ ശ്രദ്ധ നേടി. ‘പുതിയമുഖം’ എന്ന ചിത്രത്തിലാണ് പൃഥിരാജ് ആദ്യമായി പാ‌ടുന്നത്. സൂപ്പർതാരമായി നടൻ മാറുന്നതിൽ വലിയ പങ്കുവഹിച്ച ഒരു  സിനിമയാണ് പുതിയമുഖം. സിനിമയിൽ  നടൻ  പാടിയ ​പാട്ടും വൻഹിറ്റായി മാറിയിരുന്നു. ദീപക് ദേവാണ് പുതിയമുഖത്തിന്റെ സം​ഗീത സംവിധാനം നിർവ​ഹിച്ചത്. പിന്നീട് പൃഥിരാജിന്റെ സിനിമകളിൽ ദീപക് ദേവ് സം​ഗീത സംവിധായകനായി തുടരെ എത്തി. ഉറുമി, ലൂസിഫർ, ബ്രോ ഡാഡി തു‌ടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. പൃഥിരാജുമായുള്ള  തന്റെ  സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്.

മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  ദീപക് തന്റെ മനസ് തുറന്നത്. പൃഥിരാജ് ഡയറക്ട് ചെയ്യുന്ന സിനിമകളാണ് എനിക്ക് തരുന്നതെന്ന് തോന്നുന്നു. പൃഥിയുടെ പ്രൊഡക്ഷനിലെ സിനിമകൾ മറ്റ് സം​ഗീത സംവിധായകരും ചെയ്യാറുണ്ട്. പൃഥിരാജുമായുള്ള കൂട്ടുകെട്ടിൽ സൗഹൃദമെന്ന ഘടകമുണ്ട്. എന്നാൽ സൗഹൃദത്തിനപ്പുറം സം​ഗീതത്തിനുള്ള പ്രാധാന്യം കൊണ്ടാണ് തന്നെ സിനിമകളിലേക്ക് വിളിക്കുന്നതെന്നും ദീപക് ദേവ് വ്യക്തമാക്കി. സൗഹൃദത്തിന്റെ കാര്യം പറയുമ്പോൾ പുള്ളി പറയുന്നത്, സൗഹൃദമുണ്ട്, പക്ഷെ ഞാൻ നിങ്ങളെ വിളിക്കുന്നത് നിങ്ങൾ ചെയ്യുന്ന സം​ഗീതം കൊണ്ടാണെന്നാണ്. സൗഹൃദമോർത്ത് വിളിച്ച് കഴിഞ്ഞാൽ നിങ്ങളുടെ കൈയിൽ നിന്ന് മ്യൂസിക് കുറഞ്ഞ് പോയാൽ സൗഹൃദത്തെ ബാധിക്കും. പക്ഷെ മ്യൂസിക് കൊണ്ട് വിളിച്ചാൽ സൗഹൃദം എപ്പോഴും ഉണ്ടാകും. ചില സമയത്ത് എന്നെ വിളിക്കുന്നത് ഒരുപക്ഷെ എനിക്കൊരു പ്രൊജക്ട് തരാനാണെന്ന മിസ് അണ്ടർസ്റ്റാൻഡിം​ഗ് വേണ്ട. അത് നിങ്ങൾക്കേ ചെയ്യാൻ പറ്റൂ എന്ന ആത്മവിശ്വാസം കൊണ്ടാണെന്നും പൃഥിരാജ് പറഞ്ഞിട്ടുണ്ടെന്ന് ദീപക്  പറയുന്നു .

പുതിയമുഖത്തിന്റെ കംപോസിം​ഗ് സമയത്താണ് പൃഥിരാജിനെ പരിചയപ്പെടുന്നതെന്നും ദീപക് ദേവ് പറയുന്നു. അതുവരെ പൃഥിരാജിനെ എനിക്ക് വ്യക്തിപരമായി അറിയില്ലായിരുന്നു. ചെന്നെെയിൽ വേറൊരു സിനിമയുടെ ഡബ്ബിം​ഗ് സമയത്ത് കംപോസിം​ഗ് കേൾക്കാൻ വരാമെന്നായിരുന്നു പറഞ്ഞത്. വന്ന സമയത്ത് പിച്ചവെച്ച നാൾ മുതൽ എന്ന പാ‌ട്ടിന്റെ വരികൾ പൃഥി ഒന്ന് പാടി. ഇങ്ങനെ പാടുമോ എന്നെനിക്ക് തോന്നി. ഇന്ദ്രജിത്ത് പാടുമെന്ന് എനിക്കറിയാമായിരുന്നു. പൃഥിരാജ് പാടുമെന്നറിയില്ല. നോക്കിയപ്പോൾ അത്രയും നന്നായി പൃഥിയും പാടുന്നുണ്ട്. മാസ് പടത്തിൽ ഹീറോ തന്നെ പാടിയാൽ കുറച്ച് കൂടെ രസമുണ്ടാകും. സൂപ്പർസ്റ്റാറിലേക്കുള്ള യാത്ര കുറച്ച് കൂടി സ്മൂത്ത് ആകുമെന്ന് ഞാൻ പറഞ്ഞു. അത് വേണോ, എന്റെ വലിയൊരു സ്വപ്നമാണ് ഈ പ്രൊജക്ട്. ഞാനായിട്ട് എനിക്ക് പണി ഉണ്ടാക്കി വെക്കരുതെന്ന് പൃഥി. ഒടുവിൽ പാട്ട് പാടി നോക്കിയപ്പോൾ നന്നായി വന്നെന്നും ദീപക് ദേവ് വ്യക്തമാക്കി. പാട്ട് തീരെ അറിയാത്തവരല്ല പാടി നല്ല റിസൽട്ട് കൊണ്ടുവരുന്നത്. പക്ഷെ ഇവരാരും സിം​ഗേർസ് അല്ലാത്തത് കൊണ്ട് ഇത് ഏത് പൊലീസുകാരനും പാടാൻ പറ്റിയതല്ലേ, കമ്പ്യൂട്ടറിൽ ചെയ്തതായിരിക്കും എന്നൊക്കെയാണ്. പക്ഷെ സത്യം അതല്ല. ഇവരുടെയൊക്കെ അകത്ത് നല്ല സം​ഗീതം ഉണ്ട്. അത് കൊണ്ടാണ് മോഹൻലാൽ, പൃഥിരാജ് തുടങ്ങിയവരൊക്കെ പാടാൻ ശ്രമിക്കുന്നതെന്നും ദീപക് ദേവ് അഭിപ്രായപ്പെട്ടു.