ബിക്കിനിയിൽ തിളങ്ങി ദീപിക പദുകോൺ; പത്താനിലെ ചിത്രം പങ്കുവെച്ച് ഷാരൂഖ് ഖാൻ

ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് പത്താൻ. സിനിമയുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.ചിത്രത്തിലെ ദീപിക പദുകോണിന്റെ ലുക്ക് പങ്കുവെച്ച് ഷാരൂഖ് ഖാൻ. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ നടിയുടെ ലുക്കാണ്…

ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് പത്താൻ. സിനിമയുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.ചിത്രത്തിലെ ദീപിക പദുകോണിന്റെ ലുക്ക് പങ്കുവെച്ച് ഷാരൂഖ് ഖാൻ. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ നടിയുടെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്.ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്‌.

ദീപിക സ്വർണ്ണ നിറത്തിലുള്ള ബിക്കിനിയിൽ പോസ് ചെയ്യുന്ന ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രം പങ്കിട്ടത്.ഡിസംബർ 12 ന് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യുമെന്ന് ഷാരൂഖ് തന്റെ ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ബേഷാരം രംഗ് കാ വഖ്ത് ആ ഗയാ ഹേ… എന്ന് ഗാനം ആണ് നാളെയെത്തുക.

2023 ജനുവരി 25ന് സിനമ റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിൽ ജോൺ എബ്രഹാം,ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പത്താന്റെ ഡിജിറ്റൽ റൈറ്റ്‌സ് ആമസോൺ പ്രൈം വീഡിയോ നേരത്തെ സ്വന്തമാക്കിയിരുന്നുചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് 200 കോടി രൂപയ്ക്കാണ് ആമസോൺ സ്വന്തമാക്കിയത്.