എന്റെ ജീവിതത്തിൽ ഡിപ്രെഷൻ പോലും ഉണ്ടാകാൻ ഇടയായ ചിത്രം ദേവ് മോഹൻ പറയുന്നു 

തന്റെ ജീവിതത്തിൽ നടക്കും, നടക്കില്ല  എന്ന രീതിയിൽ എത്തിയ ചിത്രമാണ് ‘സൂഫിയും സുജാതയും’, ഈ ചിത്രം നടക്കില്ല എന്ന് പോലും എന്റെ കുടുംബക്കാർ പറഞ്ഞു, ശരിക്കും അങ്ങനൊരു കാര്യം കൊണ്ട് താൻ ഡിപ്രെഷനിലേക്കു പോകുമോ…

തന്റെ ജീവിതത്തിൽ നടക്കും, നടക്കില്ല  എന്ന രീതിയിൽ എത്തിയ ചിത്രമാണ് ‘സൂഫിയും സുജാതയും’, ഈ ചിത്രം നടക്കില്ല എന്ന് പോലും എന്റെ കുടുംബക്കാർ പറഞ്ഞു, ശരിക്കും അങ്ങനൊരു കാര്യം കൊണ്ട് താൻ ഡിപ്രെഷനിലേക്കു പോകുമോ എന്ന് പോലും ഭയന്നിരുന്നു , ഇപ്പോൾ ചിത്രത്തിലെ നായകൻ ആയി എത്തിയ ദേവ് മോഹൻ പറയുന്നു. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ നടക്കില്ല എന്നു കണ്ടപ്പോളും  തന്റെ മനസിൽ ഇത് നടക്കുമെന്ന് കണ്ടു താൻ പിന്മാറിയില്ല നടൻ പറയുന്നു.

ചിത്രത്തിന്റെ കഥ വായിച്ചിട്ടു കുറെ നാളുകൾ കഴിഞ്ഞതിനു ശേഷം ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ വന്നു അത് ഞാനെന്റെ ഫോണിന്റെ വാൾപേപ്പർ ആക്കി ഇട്ടിരുന്നു, വിജയ് ബാബു സാർ 2018 ൽ ആണ് ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞത് 19 ലും താൻ എന്തായി എന്ന് ഫോൺ വിളിച്ചു ചോദിക്കുമായിരുന്നു താരം പറയുന്നു.

ഇതിൽ നടി അതിഥി റാവു ആണെന്ന് പോലും ആരും പറഞ്ഞിരുന്നില്ല, ചിത്രം വൈകിയപ്പോൾ ഞാൻ ഡിപ്രെഷനിലേക്ക് പോകുമോ എന്ന ഭയന്നു , എന്നാൽ അതിലേക്ക് പോകാതിരിക്കാൻ വേണ്ടി ഞാൻ സൂഫി ഡാൻസുകൾ പഠിക്കാൻ തുടങ്ങി. ഞാൻ ഈ ചിത്രത്തിന് വേണ്ടി പത്തുവർഷം ആയാലും കാത്തിരിക്കുമെന്നു ചിന്തിച്ചു, ദേവ് മോഹൻ പറയുന്നു.