അതിൽ ഞാൻ ഒട്ടും കംഫർട്ട് ആയിരുന്നില്ല, തുറന്ന് പറഞ്ഞു ദേവയാനി

നടി ദേവയാനിയെ അറിയാത്ത സിനിമ പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം. ബോളിവുഡിൽ കൂടി അരങ്ങേറ്റം കുറിച്ചുവെങ്കിലും തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ…

നടി ദേവയാനിയെ അറിയാത്ത സിനിമ പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം. ബോളിവുഡിൽ കൂടി അരങ്ങേറ്റം കുറിച്ചുവെങ്കിലും തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. മലയാളിലേക്ക് വേണ്ട ശാലീന സൗന്ദര്യം ആവോളം ഉള്ള താരം മലയാളി അല്ല ഒരു മഹാരാഷ്ട്രക്കാരി ആണെന്നു ആരും പറയിലായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുന്നതിനിടയിൽ ആണ് ദേവയാനി സംവിധായകൻ രാജ്‌കുമാറുമായി എടുക്കുന്നതും പ്രണയത്തിൽ ആകുന്നത്.

Kodimullai Serial Success Meet Gallery

ആദ്യമൊക്കെ അതീവ രഹസ്യമായി കൊണ്ടുനടന്ന ഇവരുടെ പ്രണയം ക്രമേണ ലൊക്കേഷനുകളിലും പിന്നീട് ഇരുവരുടെയും വീടുകളിലും അറിയുകയായിരുന്നു. പിന്നീട് താരം രാജ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തോടെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് ടെലിവിഷൻ പരിപാടികളിൽ കൂടി തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. ദേവയാനിയുടെ രണ്ടാം വരവിലും പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിത സിനിമയിലെ തന്റെ കോസ്റ്യൂമുകളെ കുറിച്ച് ദേവയാനി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മോഡേൺ ആയ കോസ്റ്യൂമുകൾ ധരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ആൾ ആണ് താൻ എന്നാണ് ദേവയാനി പറഞ്ഞത്. അധികം ചിത്രങ്ങളിൽ ഒന്നും ഞാൻ മോഡേൺ വേഷങ്ങൾ ധരിച്ചിട്ടില്ല. കൂടുതലും ദാവണി പോലുള്ള നാടൻ വേഷങ്ങൾ ആണ് താൻ ധരിക്കുന്നത്. എന്നാൽ തന്റെ ആദ്യ ചിത്രത്തിൽ തന്നെ എനിക്ക് മോഡേൺ വേഷങ്ങൾ ധരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ദേവയാനി പറയുന്നത്. എന്നാൽ ആദ്യ ചിത്രം ആയത് കൊണ്ടാണ് അങ്ങനെ താൻ ചെയ്തത് എന്നും ഒട്ടും കംഫർട്ട് അല്ലാത്ത വേഷങ്ങൾ ആയിരുന്നു അതൊക്കെ എന്നുമാണ് ദേവയാനി പറഞ്ഞത്.