തനിക്കു സന്തോഷമുണ്ട് എന്നാൽ പ്രശ്നങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല, മഞ്ജു പത്രോസ് 

മിനിസ്‌ക്രീനിലെ, ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന നടിയാണ് മഞ്ജു പത്രോസ്. നടി ഈ അടുത്തിടക്ക് ആയിരുന്നു തന്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട് നിർമിച്ചത്, അതിനു താരത്തിന് നിരവധി വിമർശനങ്ങൾ ലഭിക്കുകയും ചെയ്യ്തിരുന്നു, ഭർത്താവ് ഇല്ല…

മിനിസ്‌ക്രീനിലെ, ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന നടിയാണ് മഞ്ജു പത്രോസ്. നടി ഈ അടുത്തിടക്ക് ആയിരുന്നു തന്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട് നിർമിച്ചത്, അതിനു താരത്തിന് നിരവധി വിമർശനങ്ങൾ ലഭിക്കുകയും ചെയ്യ്തിരുന്നു, ഭർത്താവ് ഇല്ല കോടികളുടെ വീട് നിർമിച്ചു എന്നുള്ള തരത്തിൽ ആയിരുന്നു വിമർശനങ്ങൾ, എന്നാൽ അതിനെതിരെ താരം പ്രതികരിച്ചെത്തുകയും ചെയ്യ്തു, ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

താൻ തന്റെ ഒരു വലിയ ആഗ്രഹമായ ഒരു വീട് തന്നെയാണ് വെച്ചത്,അതിൽ സന്തോഷമുണ്ട് എന്നാൽ തന്റെ പ്രശനങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല,  താൻ ഇത് ചെയ്യാൻ ഒരുപാടു കഷ്ട്ടപെട്ടു എന്നാണ് മഞ്ജു പറയുന്നത്. വീട് വെച്ചതിനെ ഒരുപാടു കടം, ഉണ്ട് അതൊക്കെ വീട്ടാൻ ഇപോൾ താൻ ഒരുപാടു ബുദ്ധിമുട്ടുകയാണ്.

താൻ ഒരുപാടു ബുദ്ധിമുട്ടുകയും, അനുഭവിക്കുകയും ചെയ്യ്തതിനു ശേഷമാണ് താൻ തന്റെ സ്വപ്നസാക്ഷാത്കാരമായ ഈ വീട് നിർമ്മിച്ചത്.  വാടക വീട്ടിലെ ഹാളിൽ ആയിരുന്നു മകൻ ഉറങ്ങാറുള്ളത്, എന്നാൽ ഇപ്പോൾ സ്വന്തം റൂമിലേക്ക് അവൻ ഗുഡ്‌നൈറ്റ് പറഞ്ഞു പോകുമ്പോൾ ഒരുപാടു സന്തോഷമാണ് തോന്നുന്നത്. ഈ വീട് എന്റെ സ്വപ്നം ആണ് എന്നാൽ ഇത് പണിഞ്ഞതിൽ ഒരുപാട് കടം ഉണ്ട് ഒപ്പം ലോണും. എത്ര ആണെന്ന് ഞാൻ പറയുന്നില്ല എന്നാൽ അത് തീർക്കാനുളള നെട്ടോട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ മഞ്ജു പറയുന്നു.