ഈ രണ്ടു കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് ദേവി അജിത്. വർഷങ്ങൾ കൊണ്ട് ദേവിയെ മലയാളികൾക്ക് സുപരിചിതമാണ്. അവതാരികായായാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ദേവിയുടെ മാതാപിതാക്കൾ…

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് ദേവി അജിത്. വർഷങ്ങൾ കൊണ്ട് ദേവിയെ മലയാളികൾക്ക് സുപരിചിതമാണ്. അവതാരികായായാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ദേവിയുടെ മാതാപിതാക്കൾ അദ്ധ്യാപകർ ആയിരുന്നു. ബാല്യകാല സുഹൃത്ത് ആയിരുന്ന അജിത്തിനെ ആണ് ദേവി പ്രണയിച്ച് വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും അയൽവാസികളും കൂടി ആയിരുന്നു ദേവിയും അജിത്തും. അങ്ങനെ ഇരുവരും വിവാഹിതർ ആകുകയും സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്തുവരുകയായിരുന്നു. ഇവർക്ക് ഒരു പെൺകുട്ടി പിറക്കുകയും ചെയ്തു. ദേവിയും അജിത്തും ചേർന്ന് ഒരു സിനിമ നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ഇരുവരും ചേർന്ന് ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു.

എന്നാൽ സിനിമ പുറത്തിറങ്ങും മുൻപ് അജിത്ത് ഈ ലോകത്ത് നിന്ന് പോയിരുന്നു. ശേഷം മകൾക്ക് വേണ്ടിയാണ് ദേവിയുടെ ജീവിതം. അടുത്തിടെ ആയിരുന്നു ദേവിയുടെ മകൾ വിവാഹിതയായത്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ വിശേഷങ്ങൾ തുറന്ന് പറയുകയാണ്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തുറന്ന് പറയുകയാണ് ദേവി അജിത്ത്. 48 വയസ്സ് ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നാണ് താരം പറയുന്നത്. എന്നാൽ സൗന്ദര്യം നിലനിർത്താൻ വേണ്ടി അധികം കാര്യങ്ങൾ ഒന്നും ചെയ്യാറില്ല എന്നും താരം പറഞ്ഞു.

സൗന്ദര്യം നിലനിർത്താൻ വേണ്ടി അധികം കാര്യങ്ങൾ ഒന്നും ചെയ്യാറില്ല എങ്കിലും ഇന്നും മുടങ്ങാതെ രണ്ടു കാര്യങ്ങൾ ആണ് ചെയ്യുന്നത് എന്നാണ് ദേവി പറയുന്നത്. യോഗയും നൃത്തവും താൻ മുടങ്ങാതെ ചെയ്യുമെന്നും ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അതിന് വേണ്ടി ആണെന്നും ആണ് ദേവി പറയുന്നത്. അത് കൊണ്ടായിരിക്കും ഒരുപക്ഷെ ഈ പ്രായത്തിലും ബോഡി നല്ല ഹെൽത്തി ആയി ഇരിക്കുന്നത് എന്നുമാണ് ദേവി പറഞ്ഞത്.