ഭാഗ്യലക്ഷ്മിയുടെയും ധനലക്ഷ്മിയുടെയും സ്വപ്‌നം സഫലം!!! വൈറല്‍ ഇരട്ടകള്‍ ഒരേ വീട്ടിലേക്ക് വലതുകാല്‍ വച്ചുകയറും

സോഷ്യല്‍ ലോകത്തെ വൈറല്‍ ഇരട്ടകളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. കാഴ്ചയില്‍ മാത്രമല്ല ചിന്തകള്‍ വരെ രണ്ടുപേരുടേതും ഒന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും തങ്ങളില്‍ ആരാണ് ഭാഗ്യമെന്നോ ധനമെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും പരസ്പരം ലച്ചു എന്നാണ് വിളിക്കുന്നത്.…

സോഷ്യല്‍ ലോകത്തെ വൈറല്‍ ഇരട്ടകളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. കാഴ്ചയില്‍ മാത്രമല്ല ചിന്തകള്‍ വരെ രണ്ടുപേരുടേതും ഒന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും തങ്ങളില്‍ ആരാണ് ഭാഗ്യമെന്നോ ധനമെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും പരസ്പരം ലച്ചു എന്നാണ് വിളിക്കുന്നത്.

കൊല്ലം സ്വദേശികളാണ് ഇരട്ടക്കുട്ടികളായ ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ബിഎ ഭരതനാട്യമായിരുന്നു പഠിച്ചിരുന്നത്. ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലെത്തിയാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്.

കിടിലെ പരിപാടിയില്‍ എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു , എന്തിനായ് നിന്‍ വലംകയാല്‍ മുഖം മറച്ചു എന്ന ഗാനം മിഴി രണ്ടിലും എന്ന സിനിമയില്‍ കാവ്യാമാധവന്‍ ഡബിള്‍ റോളില്‍ എത്തിയ പാട്ട് അതേ രീതിയില്‍ തന്നെ ഇരുവരും തകര്‍ത്തിരുന്നു. ഇവരുടെയും വീഡിയോകളെല്ലാം പെട്ടെന്നാണ് വൈറലാകാറുള്ളത്. നിരവധി ആരാധകരും താരങ്ങള്‍ക്കുണ്ട്.

ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ പോകുകയാണ് എന്ന് സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്. ഇരട്ടകളെ തന്നെ വിവാഹം കഴിക്കണമെന്നും ഒരേ വീട്ടിലേക്ക് പോകണമെന്നും ഇരുവരും മുന്‍പ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ സ്വപ്‌നം സഫലമായിരിക്കുകയാണ്. ഇവരുടെയും ആഗ്രഹം പോലെ തന്നെ ട്വിന്‍സുമായി തന്നെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആയ ചിന്നു പൊന്നു ട്വിന്‍സ് എന്ന പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ‘ We said yes’ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഇവരുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരാണ് ഇവരുടെ വരന്മാര്‍.