ധനുഷും ഭാര്യയും വേർപിരിയുന്നു. ഞങ്ങളുടെ സ്വകര്യതയാണ് ഇത് !!

നടൻ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേർപിരിയുന്നു എന്ന വാർത്തയാണ് വരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് വേർപിരിയുന്ന കാര്യം സമൂഹത്തെ അറിയിച്ചിരിക്കുന്നത്. 2004 ഇരുവരും വിവാഹിതരായത്. ഇരുവർക്കും യത്ര, ലിംഗ എന്ന രണ്ട്…

നടൻ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേർപിരിയുന്നു എന്ന വാർത്തയാണ് വരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് വേർപിരിയുന്ന കാര്യം സമൂഹത്തെ അറിയിച്ചിരിക്കുന്നത്. 2004 ഇരുവരും വിവാഹിതരായത്. ഇരുവർക്കും യത്ര, ലിംഗ എന്ന രണ്ട് മക്കൾ ഉണ്ട്. താരങ്ങൾ പങ്ക് വെച്ച കുറിപ്പ് വായിക്കാം.

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ. എന്നായിരുന്നു ഇരുവരുടെയും കുറിപ്പ്

നടൻ രജനികാന്തിന്റെ മൂത്ത മകളാണ് പിന്നണി ഗായികയായ ഐശ്വര്യ. കൂടാതെ ധനുഷ് നായകനായി എത്തിയ 3 എന്ന ചിത്രം സംവിധാനം ചെയ്തതും ചെയ്തു.