അസിസ്റ്റന്റിന്റെ വിവാഹത്തിന് സര്‍പ്രൈസായി നേരിട്ടെത്തി ധനുഷ്!!

തമിഴകത്തെ ഏറെ ആരാധകരുള്ള നടനാണ് ധനുഷ്. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് ആനന്ദിന്റെ വിവാഹത്തിന് നേരിട്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ധനുഷ്. തീര്‍ത്തും സര്‍പ്രൈസായിട്ടാണ് താരം വിവാഹവേദിയിലേക്ക് എത്തിയത്. സര്‍പ്രൈസ് എന്‍ട്രി നടത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്.

വെട്രിമാരന്റെ ‘അസുരന്‍’ എന്ന ചിത്രത്തില്‍ മകനായി അഭിനയിച്ച കെന്‍ കരുണാസും
ധനുഷിനൊപ്പം എത്തിയിരുന്നു. ധനുഷും സംഘവും വിവാഹ വേദിയില്‍ കയറി വധൂവരന്മാരുമാര്‍ക്ക് ആശംസകള്‍ അറിയിക്കുന്ന വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. സെപ്കംബര്‍ 17ന് ആയിരുന്നു ആനന്ദിന്റെ വിവാഹം. വര്‍ഷങ്ങളായി ധനുഷിന്റെ അസിസ്റ്റന്റ് ആണ് ആനന്ദ്.

അതേസമയം, ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. അരുണ്‍ മാതേശ്വരന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ആണ് തിയ്യേറ്ററിലെത്താനിരിക്കുന്ന ധനുഷ് ചിത്രം. ഈ ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. ധനുഷ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.