ആനന്ദിന് ഇപ്പോള്‍ മറ്റൊരു കാമുകിയുണ്ട്!! തങ്ങളിപ്പോള്‍ സഹോദരങ്ങളെ പോലെ, കാമുകനെ കുറിച്ച് കനി കുസൃതി

Follow Us :

നടി, മോഡല്‍ എന്നീ രംഗങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കനി കുസൃതി. വ്യത്യസ്തമായ സ്വന്തം നിലപാടുകള്‍ കൊണ്ട് എപ്പോഴും ശ്രദ്ധ നേടാറുണ്ട് താരം. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളടക്കം നേടിയ നായികയാണ് കനി. എല്ലാ കാര്യങ്ങളിലും സ്വന്തം അഭിപ്രായങ്ങള്‍ താരം തുറന്നു പറയാറുണ്ട്.

താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദമാകാറുണ്ട്. രൂക്ഷമായ സൈബര്‍ ആക്രമണവും താരത്തിനെതിരെ നടക്കാറുണ്ട്. പക്ഷേ വിമര്‍ശനങ്ങളോട് സിമ്പിള്‍ ആയിട്ടാണ് പ്രതികരിക്കാറുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു പരാമര്‍ശം ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ കാമുകനെ കുറിച്ചുള്ള കനിയുടെ വാക്കുകള്‍ വൈറലാണ്. തന്റെ പങ്കാളിയായ ആനന്ദിനെ കുറിച്ചാണ് കനി പറയുന്നത്. ഇപ്പോള്‍ ആനന്ദ് മറ്റൊരു റിലേഷന്‍ഷിപ്പിലാണ്. അതില്‍ താന്‍ സന്തോഷവതിയാണെന്നുമാണ് കനി പറയുന്നത്.

പങ്കാളിയുടെ ഇന്റലിജന്‍സില്‍ തനിക്ക് ആരാധനയുണ്ടെന്നും താരം പറയുന്നു.
ഇപ്പോഴും അടുത്ത ആത്മബന്ധമാണ് തങ്ങളുടേതെന്ന് കനി പറയുന്നു. ഒരു സഹോദര സ്‌നേഹത്തോടെയുള്ള ആത്മബന്ധമാണെന്ന് താരം വ്യക്തമാക്കുന്നു.

അദ്ദേഹവും പ്രണയിനിയും മോണോ ഗാമസ് ആളുകളാണ്. ഞങ്ങള്‍ ഇപ്പോള്‍ റൊമാന്റിക് കാമുകനും കാമുകിയുമല്ല, പക്ഷേ ആത്മബന്ധം ഉണ്ട്, ഒരു ഫാമിലി പോലെ തന്നെ. രണ്ടുപേര്‍ പങ്കാളികളായി ഇരിക്കുമ്പോഴുള്ള ഇന്റ്റുമസി അത് ഞങ്ങള്‍ക്കിടയില്‍ ഇല്ല. അല്ലെങ്കില്‍ ആനന്ദിന്റെ കാമുകിയും ഓപ്പണ്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കണം. പക്ഷേ അങ്ങനെയുമല്ല. അവര്‍ രണ്ടുപേരും ആണ് ജീവിതത്തിലെ പ്രൈമറി പാര്‍ട്ണര്‍മാര്‍. ആനന്ദും താനും ഇപ്പോള്‍ സഹോദരങ്ങളെ പോലെയാണെന്നും കനി പറഞ്ഞു.