ബിഗ്ബോസ് മലയാളം സീസണിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു റിയാസ് സലീം. മോട്ടിവേഷണല്‍ സ്പീക്കറായിരുന്ന റിയാസ് ബിഗ് ബോസിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസിന്റെ വിന്നര്‍ ആകുമെന്ന് പറഞ്ഞുതന്നെയാണ് റിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. ദില്‍ഷ പ്രസന്നന് ബിഗ് ബോസ് വിജയിയായത് അംഗീകരിക്കാനാവാത്തവര്‍ ചൂണ്ടിക്കാണിക്കുന്നത് റിയാസിനെയാണ്.
എന്തുകൊണ്ടാണ് റിയാസിന് ഇത്രയും ജനപിന്തുണ ലഭിച്ചതെന്ന് തുറന്നുപറയുകയാണ് ഷോയിലെ മത്സരാര്‍ഥിയായിരുന്ന ധന്യ മേരി വര്‍ഗ്ഗീസ്. ബിഗ് ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികളും റിയാസിനെ പിന്തുണയ്ക്കുന്നുണ്ട്.
അതിന് കാരണം ഇവരുടെ പൊതുശത്രു റോബിന് ആയതുകൊണ്ടാണ്. റോബിനും ജാസ്മിനും പോയ സ്പേസിലേക്കാണ് റിയാസ് വന്നത്. ആ പരിഗണനയും റിയാസിന് ലഭിച്ചിരുന്നു.
ഷോയുടെ തുടക്കം മുതല്‍ റോബിനും ജാസ്മിനുമായിരുന്നു കൂടുതല്‍ സ്ക്രീന്‍ സ്പേസ് കിട്ടിയ മത്സരാര്‍ത്ഥികള്‍. എന്നാല്‍ റിയാസ് വന്ന് രണ്ടാഴ്ച ആയപ്പോഴേക്കും റോബിനെ പുറത്താവുകയും ജാസ്മിന് ഇറങ്ങി പോവുകയും ചെയ്തു. ശക്തരായ മത്സരാര്‍ത്ഥികള്‍ പുറത്താവുകയും ചെയ്തതോടെ ആ സ്പേസിലെത്തിയത് റിയാസാണ്. ഇതോടെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
റിയാസിനെ പിന്തുണയ്ക്കുന്ന ഷോയില്‍ നിന്ന് പുറത്തായവര്‍ ആഗ്രഹിക്കാന്‍ കാരണം, റോബിന് പിന്തുണയ്ക്കുന്ന ദില്‍ഷ വിജയിക്കരുത് എന്നുള്ളത് കൊണ്ടാണെന്നും ധന്യ പറയുന്നു.
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…