ഇഡിയറ്റ് നീ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടുണ്ടോ എന്നാണ് അച്ഛൻ  ചോദിച്ചത്! എന്നാൽ ഈ ശീലമുള്ള ഒരുത്തൻ തന്റെ വീട്ടിൽ ഉണ്ടല്ലോ, ധ്യാൻ ശ്രീനിവാസൻ 

അഭിമുഖങ്ങളിൽ വാചാലനാകുന്ന ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ താരം വീട് വിട്ടറിങ്ങിയതിന് കുറിച്ച് തുറന്നു പറയുകയാണ് മാതൃഭൂമി അന്താരാഷ്ട്ര ഉത്സവത്തിൽ പങ്കെടുത്തപ്പോൾ, അച്ഛൻ ദേഷ്യം വരുമ്പോൾ തന്നോട് ചോദിക്കുന്ന ചോദ്യമാണ് നിനക്ക് എത്ര…

അഭിമുഖങ്ങളിൽ വാചാലനാകുന്ന ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ താരം വീട് വിട്ടറിങ്ങിയതിന് കുറിച്ച് തുറന്നു പറയുകയാണ് മാതൃഭൂമി അന്താരാഷ്ട്ര ഉത്സവത്തിൽ പങ്കെടുത്തപ്പോൾ, അച്ഛൻ ദേഷ്യം വരുമ്പോൾ തന്നോട് ചോദിക്കുന്ന ചോദ്യമാണ് നിനക്ക് എത്ര വിഖ്യാതരായ എഴുത്തുകാരെ അറിയാം, അതല്ലെങ്കിൽ ഇഡിയറ്റ്  നീ ഏതെങ്കിലും നല്ല പുസ്തകം വായിച്ചിട്ടുണ്ടോ ഇതൊന്നും അറിയില്ല എന്നാണ് അച്ഛൻ ചോദിക്കുന്നത്, അല്ലേലും അച്ഛൻ കൂടുതൽ എന്നെ ശീലിപ്പിക്കാൻ നോക്കിയത് വായന ശീലമായിരുന്നു ധ്യാൻ പറയുന്നു

ഞാൻ ശരിക്കും അതൊന്നും ശീലിച്ചിട്ടില്ല, പിന്നെയുള്ള ഒരു ശീലമെന്ന് പറയുന്നത് പത്രം വായിക്കുന്നതാണ്, എന്നാൽ ഈ ശീലങ്ങൾ ഉള്ള ഒരാൾ വീട്ടിലുണ്ടല്ലോ ചേട്ടൻ, ശരിക്കും അതാണ് ഏറ്റവും വലിയ പ്രശ്‌നം, ഏട്ടൻ എന്റെ ജീവിതത്തിലെ വില്ലൻ ആകുന്നത് ആ നിമിഷമാണ്, എന്നെ അച്ഛൻ സിനിമയിലേക്ക് കൊണ്ടുവരാഞ്ഞതിന്റെ കാരണം ഈ വായനാശീലം ഇല്ലായ്‌മ ആണ് , അതിനു ശേഷമാണ് ഞാൻ വീട് വിട്ടറങ്ങിയത് ധ്യാൻ പറയുന്നു

അർപ്പിതയെ വിളിച്ചു ഞാൻ വീട് വിട്ടിറങ്ങുന്ന കാര്യം പറഞ്ഞു, ഞാൻ വീട് വിട്ടിറങ്ങി, എന്നിട്ട് നേരെ ബാറിൽ പോയി മദ്യപിച്ചു അതിനു ശേഷം അമ്മയെ വിളിച്ചു പറഞ്ഞു ഞാൻ ഇനിയും വീട്ടിലേക്കില്ല എന്ന്, അതുപോലെ അച്ഛൻ എന്നെ ചീത്ത വിളിച്ചത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല എന്നൊക്ക അമ്മയോട് പറഞ്ഞു, ‘അമ്മ കരച്ചിൽ ആയിരുന്നു ,അപ്പോൾ അച്ഛൻ ഫോൺ വാങ്ങിച്ചു പിന്നീട് ഞാൻ അച്ചനോട് പറഞ്ഞു നിങ്ങൾ ഒരുപാട് പുസ്തകം വായിച്ചിട്ടുണ്ടാകും എന്റെ അമ്മയുടെ കണ്ണ് നീര്  അച്ഛൻ വായിച്ച പുസ്തകം കൊണ്ട് തീര്ത്തു തരാമോ എന്നൊക്കെ ചോദിച്ചു ധ്യാൻ പറയുന്നു