പണ്ടുമുതൽ ഉള്ള എന്റെ ആ ആഗ്രഹം അച്ഛൻ സാധിച്ച് തന്നില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകൻ ആയുമെല്ലാം എന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് താരം. ഇന്ന് നിരവധി സിനിമകളുമായി തിരക്കിലായി ധ്യാനിന്റെ അഭിമുഖങ്ങൾക്ക് എല്ലാം ആരാധകർ ഏറെയാണ്.…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകൻ ആയുമെല്ലാം എന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് താരം. ഇന്ന് നിരവധി സിനിമകളുമായി തിരക്കിലായി ധ്യാനിന്റെ അഭിമുഖങ്ങൾക്ക് എല്ലാം ആരാധകർ ഏറെയാണ്. ഒരു പക്ഷെ ധ്യാനിന്റെ സിനിമയേക്കാൾ ഏറെ താരത്തിന്റെ അഭിമുഖങ്ങൾക്ക് ആയിരിക്കും ആരാധകർ ഏറെ ഉളളത്. തന്റെ വിശേഷങ്ങളും മറ്റും യാതൊരു മടിയുമില്ലാതെ ആരാധകരുമായി പങ്കുവെക്കാറുള്ള താരം തന്റെ മാതാപിതാക്കളെ പോലും കാര്യമായി ട്രോളറുണ്ട്. അത് കൊണ്ട് തന്നെ കാണികൾക്ക് പോലും ചിരി സഹിക്കാൻ കഴിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ തന്റെ അച്ഛൻ തന്റെ ഒരു ആഗ്രഹം സാധിച്ച് തരാതിരുന്നത്‌ കൊണ്ട് അച്ഛനോട് താൻ വാശി തീർത്തതിനെ കുറിച്ചാണ് ധ്യാൻ പറഞ്ഞിരിക്കുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, ഒരു പത്ത് വര്ഷം മുൻപ് വരെ ഞാൻ ലാവിഷായി ജീവിച്ചിരുന്ന ആൾ ആണ്. ആവശ്യത്തിനുള്ള പൈസ അച്ഛൻതരുമായിരുന്നു. ചേട്ടനും നല്ല രീതിയിൽ തന്നെ കാശ് തന്ന് സഹായിക്കാറുണ്ടായിരുന്നു. ഞാൻ ഉണ്ടാകുന്ന പൈസ അല്ലായിരുന്നല്ലോ. അത് കൊണ്ട് തന്നെ ഞാൻ അതിന്റെ മൂല്യമൊന്നും ഓർക്കാറില്ലായിരുന്നു. അത്യാവശ്യം ലാവിഷായി തന്നെ ജീവിക്കാറുണ്ടായിരുന്നു. എന്നാൽ ഞാൻ ജോലി ചെയ്തു പൈസ ഉണ്ടാക്കാൻ തുടങ്ങിയപ്പോൽ മുതൽ ഞാൻ കുറച്ച് പിശുക്കി ഒക്കെ ജീവിക്കാൻ തുടങ്ങി.

പിശുക്ക് എന്നൊക്ക പറഞ്ഞാൽ ഒരുപാട് അങ്ങ് പിശുക്ക് അല്ല, എങ്കിലും അത്യാവശ്യം എല്ലാ കാര്യങ്ങൾക്കും വേണ്ടി പൈസ ചിലവാക്കാറുണ്ട്. എന്നാൽ വിലകൂടിയ ചെരുപ്പോ വാച്ചോ ഒന്നും വാങ്ങിക്കാറില്ല എന്നതാണ് സത്യം. ഞാൻ പൈസ കുറച്ച് കളഞ്ഞിട്ടുള്ളത് ബൈക്കുകൾക്ക് വേണ്ടി ആണ്. ചെറുപ്പത്തിൽ എനിക്ക് ബൈക്ക് വേണമെന്ന് ഭയകര ആഗ്രഹം ആയിരുന്നു. എന്നാൽ അന്ന് അച്ഛൻ അത് വാങ്ങിച്ച് തന്നില്ല. അന്നൊക്കെ ബൈക്ക് ഓടിച്ച് അപകടം ഉണ്ടായാലോ എന്ന പേടിക്ക് ആയിരുന്നു അവർ വാങ്ങിച്ച് തരാതിരുന്നത്. എന്നാൽ അത് എനിക്ക് ഒരു വാശിയായി. അങ്ങനെ ഞാൻ സ്വന്തമായി പൈസ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛനോടുള്ള വാശിക്ക് അഞ്ച്‌ ആറ് ബൈക്കുകൾ വാങ്ങിച്ച് മുറ്റത്ത് നിരത്തി ഇട്ടു. എന്നാൽ അപ്പോഴേക്കും എനിക്കും ബൈക്ക് ഓടിക്കാൻ പേടി ആയി തുടങ്ങിയിരുന്നു എന്നുമാണ് ധ്യാൻ പറഞ്ഞത്.