നയൻ താരയോട് ഹെയർ എവിടെ നിന്നാ കളർ ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘ലവ് ആക്ഷൻ ഡ്രാമ’ ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയുമായിരുന്ന കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ നയൻതാരയുടെ മൂഡ് സ്വിങ്സിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ.…

ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘ലവ് ആക്ഷൻ ഡ്രാമ’ ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയുമായിരുന്ന കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ നയൻതാരയുടെ മൂഡ് സ്വിങ്സിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ.

തന്റെ സിനിമയിൽ ഒരു സൂപ്പർ സ്റ്റാറിനെ കൊണ്ടു വന്ന് ഷോട്ട് ചെയ്യുന്നതും അവരെ കംഫർട്ട് സോണിലാക്കി നിർത്തുന്നതും അത്ര എളുപ്പമുള്ള ജോലി അല്ല എന്നാണ് ധ്യാൻ പറയുന്നത്. നമ്മൾ എന്തു തന്നെ പറഞ്ഞാലും അവരൊരു സൂപ്പർ സ്റ്റാർ നായിക ആണ്. നമ്മളവരെ ഡയറക്ട് ചെയ്യുക, ഷോട്ട് വയ്ക്കുക എന്നത് മാത്രമായിരുന്നില്ല അവരെ നമ്മൾ എങ്ങനെ പാംപർ ചെയ്തു നിർത്തുന്നു എന്നതു പ്രധാനമായിരുന്നുവെന്ന് ധ്യാൻ പറഞ്ഞു.


അവരുടെ മനസിൽ നൂറായിരം ചിന്തകളും കാര്യങ്ങളും ഉണ്ടാവും. ഇടയ്ക്കിടെ കോളുകൾ വന്നുകൊണ്ടേയിരിക്കും. ഇടയ്ക്ക് കഥകൾ കേൾക്കും.
ഇതിനിടയിലൂടെയൊക്കെ വന്നിട്ടാവും അവർ അഭിനയിക്കുക.അപ്പോൾ നമ്മളവരെ കൃത്യമായി ആ കംഫർട്ട് സോണിൽ എത്തിക്കണം.ചിലപ്പോൾ
താരം വിഷമിച്ചിരുന്ന ദിവസങ്ങളിൽ വളരെ കൂളായി അഭിനയിക്കാറുണ്ട്. ക്യാമറയുടെ മുന്നിൽ വന്ന് കഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം ഉണ്ടായെന്നു പോലും തോന്നാറില്ല. ഒരിക്കൽ നയൻ താരയ്ക്ക് മൂഡ് സ്വിങ്സ് ഉള്ള സമയത്ത്, മാം ഈ ഹയർ എവിടെ നിന്നാ കളർ ചെയ്തതെന്ന് ചോദിച്ചിട്ടുണ്ടെന്നും നമ്മൾ അവരെ പാംപർ ചെയ്ത് നിർത്തിയേ പറ്റുകയുള്ളുവെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു