ആ കാര്യം അച്ഛനോട് പറയാൻ എനിക്ക് പേടി ആയിരുന്നു, ദിലീപ്!

മിമിക്രിയിൽ കൂടി സിനിമയിൽ എത്തിയ താരം ആണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടി താരം മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടി. ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്ന ചിത്രങ്ങളിൽ കൂടുതലും ദിലീപിന്റേത് ആണ്.…

dileep about father

മിമിക്രിയിൽ കൂടി സിനിമയിൽ എത്തിയ താരം ആണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടി താരം മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടി. ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്ന ചിത്രങ്ങളിൽ കൂടുതലും ദിലീപിന്റേത് ആണ്. പഞ്ചാബി ഹൗസും ഈ പറക്കും തളികയും വെട്ടവും എല്ലാ ഇതിന്റെ തെളിവ് ആണ്. ദിലീപ് എന്ന കലാകാരൻ ഒരു നടൻ എന്നതിനേക്കാൾ മലയാള സിനിമയുടെ അഭിവാജ്യ ഘടകം ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല. മലയാള സിനിമയിലെ മിക്ക താരങ്ങളെയും അണിനിരത്തിക്കൊണ്ട് ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി വലിയ ഹിറ്റ് ആയിരുന്നു. കോടികൾ ആണ് ചിത്രം നേടിയത്. നടനായും നിർമ്മാതാവായും ഒക്കെ തിളങ്ങുന്ന താരം വർഷങ്ങൾ കൊണ്ട് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഇപ്പോൾ വിദ്യാഭ്യാസ കാലത്ത് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ദിലീപ്.

പണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞാൻ ഏഴാം ക്‌ളാസ് തോറ്റു. സത്യത്തിൽ തോറ്റതല്ല, തോൽപ്പിച്ചതായിരുന്നു. മാനേജ്‌മെന്റ് സംബന്ധമായ ചില വിഷയങ്ങളെ തുടർന്ന് എന്നെയും വേറെ രണ്ടു മൂന്ന് കുട്ടികളെയും കൂടി ഏഴാം ക്ലാസ്സിൽ തോൽപ്പിച്ചു. ഇത് അറിഞ്ഞാൽ അച്ഛൻ എന്നെ തല്ലിക്കൊല്ലും എന്നാണു ഞാൻ കരുതിയത്. തോറ്റു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര പേടിയും ടെൻഷനും ആയി. തോറ്റതിന് അല്ല, അച്ഛൻ അറിഞ്ഞാൽ എന്താകും എന്നോർത്ത് ആയിരുന്നു എന്റെ ടെൻഷൻ. എന്നാൽ അച്ഛൻ അറിഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു. തോറ്റു എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം എന്നെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്. എന്നിട്ട് എന്നോട് ചില കാര്യങ്ങളും പറഞ്ഞു.

പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഓരോ വീഴ്ചയ്ക്ക് ശേഷവും ഓരോ ഉയര്തെഴുന്നെല്പ്പാണ് ഉള്ളത്. അത് കൊണ്ട് തളർന്നു പോകാറുണ്ട്. തളരരുത്, ഉയർത്തെഴുന്നേൽക്കുക തന്നെ വേണമെന്നുമാണ് അച്ഛൻ അന്ന് പറഞ്ഞത്. അത് എനിക്ക് താനെന്ന് പ്രചോദനം വളരെ വലുത് ആയിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.