മലയാളികൾ ചോദിയ്ക്കാൻ ആഗ്രഹിച്ച ചോദ്യത്തിന് മറുപടിയുമായി ദിലീപ്

മലയാളികളുടെ ജനപ്രീയ നായകൻ ആണ് ദിലീപ്. വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടിയാണ് ദിലീപ് പ്രേഷകരുടെ ജനപ്രീയ നടൻ എന്ന  നേടിയെടുത്തത്.  എന്നാൽ ഇപ്പോൾ കുറച്ച്…

മലയാളികളുടെ ജനപ്രീയ നായകൻ ആണ് ദിലീപ്. വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടിയാണ് ദിലീപ് പ്രേഷകരുടെ ജനപ്രീയ നടൻ എന്ന  നേടിയെടുത്തത്.  എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി വളരെ മോശം സമയങ്ങളിൽ കൂടിയാണ് താരം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടയിലും ഒരു സന്തോഷവാർത്ത ദിലീപിനെ തേടി എത്തിയിരിക്കുകയാണ് . ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.

ചിത്രത്തിനെ പ്രമോഷനുമായി ബന്ധപ്പെട്ടു നിരവതി അഭിമുഖങ്ങൾ ആണ് ദിലീപ് നടത്തിയത്. ഓരോ അഭിമുഖങ്ങളിലും ദിലീപ് പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകൾ ആയിരുന്നു എന്റെ ജീവിതത്തിലെ മോശം സമയം. ഒരാൾ എന്നോട് ചോദിച്ചു ഇത്രയേറെ പ്രശ്നങ്ങളിൽ കൂടി കടന്നു പോകുമ്പോഴും എങ്ങനെ ആണ് ആളുകളെ ഇത് പോലെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നത് എന്ന്.

അതിനു ഞാൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. നമ്മളെ കുറ്റം പറയുന്നത് അഞ്ച് ശതമാനം ആളുകൾ മാത്രമാണ്. ബാക്കി ഉള്ള 95 ശതമാനം ആളുകളും നമ്മളെ സ്നേഹിക്കുകയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ആണ്. എനിക്ക് ഒരു പ്രെശ്നം വന്നപ്പോൾ സ്വന്തം മക്കൾക്ക് പ്രശ്നം വന്നത് പോലെ പ്രാർത്ഥിക്കുകയും എനിക്ക് വേണ്ടി വഴിപാട് നടത്തുകയും ചെയ്ത ഒരുപാട് അമ്മമാർ ഉണ്ട്. അവർ തന്ന സ്നേഹം എന്നിക്ക് തിരിച്ച് കൊടുത്തേ മതിയാകു. അവർ സ്നേഹിക്കുന്നത് എന്നിലെ നടനെ ആണ്. അപ്പോൾ ആ നടന് ഒരു കുഴപ്പവും വരാതെ അവർക്ക് മുന്നിൽ അവതരിപ്പിക്കേണ്ട ചുമതല എന്റേത് ആണ് എന്നുമാണ് ദിലീപ് പറയുന്നത്.